Tamil
ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ആര്യ;സയേഷ ഗര്‍ഭിണി!
ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ആര്യ;സയേഷ ഗര്‍ഭിണി!
ദക്ഷിണേന്ത്യന്‍ യുവ നടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ആര്യ. മലയാളക്കരയിലും താരത്തിന് ആരാധകര്‍ കുറവല്ല. താരത്തിളക്കത്തില്‍ നില്‍ക്കുന്പോളായിരുന്നു ആര്യ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. തെന്നിന്ത്യന്‍ യുവ നടി സയേഷയെയായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു.
പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്ബതികളായ് ഇരുവരും മാറി .
ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് ഇരുവരും ആദ്യ വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇപ്പോഴിതാ താരദമ്ബതികളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. നേരത്തെയും ഇതേ കാര്യം പുറത്ത് വന്നിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് സയേഷ ഗര്‍ഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്. കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്. താരദമ്ബതികളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് മുകളിലായതോടെയാണ് വീണ്ടും ഇതേ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ആര്യയോ സയേഷയോ അവരുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടി സാമന്തയുടെ പേരില്‍ സമാനമായ ആരോപണങ്ങള്‍ വന്നെങ്കിലും അതൊക്കെ സത്യമല്ലെന്ന് പറഞ്ഞ് നടി തന്നെ എത്തിയിരുന്നു. വൈകാതെ പ്രതികരണവുമായി താരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
about arya sayesha
