Malayalam
അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ജീ വിതത്തില്‍ വലിയ കുറ്റബോധം തോന്നിയേനെ!
അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ജീ വിതത്തില്‍ വലിയ കുറ്റബോധം തോന്നിയേനെ!
ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനു.ഇപ്പോളിതാ തന്റെ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി. യുഎസ്സിലാണ് താരം ജനിച്ചു വളര്‍ന്നത്. സിനിമയ്ക്കു വേണ്ടിയാണ് അനു നാട്ടിലേക്ക് വന്നത്. തമിഴ്, തെലുങ്ക് ഭാഷകള്‍ പഠിച്ചതൊക്കെയും ആ ലക്ഷ്യത്തിനു വേണ്ടിയാണെന്നും താരം പങ്കുവച്ചു. ‘അല്‍പം റിസ്ക് എന്നു കരുതാവുന്ന തീരുമാനമായിരുന്നു അത്. പക്ഷേ, അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ജീ വിതത്തില്‍ വലിയ കുറ്റബോധം തോന്നിയേനെ. ആ തീരുമാനമാണ് എന്റെ ജീവിതം മാറ്റിയത്.’ അനു വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും താരം അഭിമുഖത്തില്‍ പങ്കുവച്ചു. ‘എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തിരഞ്ഞെടുക്കുന്നത് ലൈഫ് പാര്‍ട്‌നറെ ആകുമ്ബോള്‍ അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹകാര്യത്തില്‍ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാല്‍ മറുപടി ഒന്നേയുളളൂ. ‘നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ..’ താരം പറഞ്ഞു
about anu emmanuel
