Malayalam Breaking News
അച്ഛനും മകളും ഒന്നിയ്ക്കുന്നു; മകളുടെ വില്ലനായി അച്ഛൻ!
അച്ഛനും മകളും ഒന്നിയ്ക്കുന്നു; മകളുടെ വില്ലനായി അച്ഛൻ!
അച്ഛനും മകളും മലയാള സിനിമയിൽ ഒന്നിയ്ക്കുന്നു. പക്ഷെ മകളുടെ വില്ലനായിട്ടാണ് അച്ഛൻ എത്തുന്നതെന്ന് മാത്രം. തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലവും മകൾ അന്ന ബെനുമാണ് സിനിമയിൽ ഒന്നിയ്ക്കുന്നത്. സംവിധായകന് ഷാഫി ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ. പക്ഷെ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് അന്ന ബെൻ. ഒരുപക്ഷെ മലയാളികൾക്കിഷ്ടം ബേബി മോളെ ആയിരിക്കും. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ബേബി മോള്. കുമ്പളങ്ങി നൈറ്റ്സിലെ പഞ്ച് ഡയലോഗുകളും ആ നോട്ടവുമെല്ലാം ആരും മറക്കില്ല. ചിത്രത്തിന് ശേഷം നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഹെലെനാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം കല്യാണ രാമന്’ മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം.
about anna ben
