Connect with us

ഞാനൊരു നല്ല സംവിധായകനാകുമെന്ന് ആദ്യം പ്രവചിച്ചത് ലാലേട്ടൻ;വെളിപ്പെടുത്തി ലാൽ ജോസ്!

Malayalam Breaking News

ഞാനൊരു നല്ല സംവിധായകനാകുമെന്ന് ആദ്യം പ്രവചിച്ചത് ലാലേട്ടൻ;വെളിപ്പെടുത്തി ലാൽ ജോസ്!

ഞാനൊരു നല്ല സംവിധായകനാകുമെന്ന് ആദ്യം പ്രവചിച്ചത് ലാലേട്ടൻ;വെളിപ്പെടുത്തി ലാൽ ജോസ്!

മലയാള സിനിമയിൽ എന്നത്തേയും മികച്ച സംവിധായകരുടെ ലിസ്റ്റിൽ ആണ് ലാൽ ജോസ് ഉള്ളത്.1998 ഇൽ റിലീസ് ചെയ്ത ഒരു മറവത്തൂർ കനവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലാൽ ജോസ് പോപ്പുലർ ആവുന്നത് 2002 ഇൽ റിലീസ് ആയ ദിലീപിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മീശ മാധവൻ ഒരുക്കിയതിലൂടെ ആണ്. പ്രശസ്ത സംവിധായകൻ കമലിന്റെ സഹസംവിധായകൻ ആയാണ് ലാൽ ജോസ് മലയാള സിനിമയിൽ എത്തുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം മാത്രമേ സംവിധാനം ചെയിതിട്ടുള്ളുവെങ്കിലും കമലിന്റെ അസിസ്റ്റന്റ് ആയിരുന്നപ്പോൾ മോഹൻലാലിനൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ ജോലി ചെയ്യാൻ ലാൽ ജോസിന് സാധിച്ചു. താനൊരു നല്ല സംവിധായകൻ ആകും എന്ന് ആദ്യം പ്രവചിച്ചത് മോഹൻലാൽ ആണെന്നാണ് ലാൽ ജോസ് പറയുന്നത്. ഒരു മറവത്തൂർ കനവ് എന്ന സിനിമയുടെ വിജയാഘോഷം സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബേത്ലഹേം എന്ന സിനിമയുടെ സെറ്റിൽ നടന്നപ്പോൾ ആണ് സിബി മലയിൽ ഈ കാര്യം വെളിപ്പെടുത്തിയത് എന്ന് ലാൽ ജോസ് പറഞ്ഞു.

കൂടാതെ കമൽ- മോഹൻലാൽ ടീം ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായ വിഷ്ണു ലോകത്തിന്റെ സെറ്റിൽ സിബി വന്ന സമയത്തു ആണ് മോഹൻലാൽ ലാൽ ജോസ് എന്ന അസിസ്റ്റന്റ് ഡയറക്ടർ ഭാവിയിലെ മലയാള സിനിമയിലെ പ്രസക്തമായ പേരുകളിൽ ഒന്നായി മാറും എന്ന് സിബി മലയിലിനോട് പറഞ്ഞത്.

കമൽ- മോഹൻലാൽ ചിത്രങ്ങളായ വിഷ്ണു ലോകം, ഉള്ളടക്കം എന്നീ സൂപ്പർ ഹിറ്റുകളിൽ ലാൽ ജോസ് ജോലി ചെയ്തിട്ടുണ്ട്. 2017 ഇൽ ആണ് മോഹൻലാലിനെ നായകനാക്കി വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ലാൽ ജോസ് ഒരുക്കിയത്. തീയറ്ററുകളിൽ ഹിറ്റ് ആയി മാറി എങ്കിലും ഒട്ടേറെ വിമർശനം ഏറ്റു വാങ്ങിയ ചിത്രം ആയിരുന്നു വെളിപാടിന്റെ പുസ്തകം. ഇനി ലാലേട്ടനെ നായകനാക്കി ഒരു പക്കാ ആക്ഷൻ ചിത്രം സംവിധാനം ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെന്നും ലാൽ ജോസ് പറഞ്ഞിട്ടുണ്ട്.

about lal jose and mohanlal

More in Malayalam Breaking News

Trending

Recent

To Top