Connect with us

നിങ്ങൾ അറിഞ്ഞോ ? ഡിംപൽ ഭാലിന് പുതിയ പേരിട്ട് നോബി

Actress

നിങ്ങൾ അറിഞ്ഞോ ? ഡിംപൽ ഭാലിന് പുതിയ പേരിട്ട് നോബി

നിങ്ങൾ അറിഞ്ഞോ ? ഡിംപൽ ഭാലിന് പുതിയ പേരിട്ട് നോബി

പ്രേക്ഷകരുടെ ഏറെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് മോഹൻലാലെത്തി. ഒരുപാട് സർപ്രൈസുകൾ ഒരുക്കികൊണ്ട് ബിഗ് ബോസ് അങ്ങനെ കാണികൾക്ക് മുൻപിലേക്ക് എത്തിയിരിക്കുകയാണ്. ഇനി നൂറു ദിവസത്തെ അങ്കത്തിനു തിരശീല ഉയർന്നുകഴിഞ്ഞു. ആദ്യം ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ മത്സരാർഥിയാണ് ഡിംപൽ ഭാൽ. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല മത്സരാർഥികളുടെ ഇടയിലും ഡിംപൽ ചർച്ചാ വിഷയമായിട്ടുണ്ട്. സീസൺ 3 ലെ രണ്ടാമത്തെ മത്സരാർഥിയാണ് ഡിംപൽ. നോബിക്ക് പിന്നാലെയാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഹൗസിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡിംപൽ മത്സരാർഥികളുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്. എല്ലാവരുമായും പെട്ടെന്ന് അടുക്കാനും ഡിംപലിന് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ നിലപാടുകളും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് ഡിംപൽ. അത് തന്നെയാണ് എല്ലാവരുടെ ഇടയിലും ശ്രദ്ധിക്കപ്പെടാൻ കാരണവും. ആദ്യ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ക്യാമറ പ്രസൻസ് ലഭിച്ച മത്സരാർഥികളിലൊരാളാണ് ഡിപംൽ.

പകുതി മലയാളിയും പകുതിയ നോർത്ത് ഇന്ത്യനുമാണ് ഡിംപൽ. താരത്തിന്റെ വസ്ത്രധാരണം ബിഗ് ബോസ് ഹൗസിൽ ചർച്ചയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലുള്ള കമന്റിന് മറുപടിയുമായി ഡിംപിൽ രംഗത്തെത്തുകയും, ചെയ്തിരുന്നു. ഇത് ഹൗസിന് ഉള്ളിൽ വലിയ ചർച്ച വിഷയമായിരുന്നു. ഡിംപലിന്റെ കമന്റാകും ബിഗ് ബോസ് സീസൺ 3 യുടെ ആദ്യത്തെ പ്രെമോ വീഡിയോ എന്ന് ഫിറോസ് പറയുകയും ചെയ്തിരുന്നു. ഫിറോസിൻറെ പ്രവചനം പോലെ തന്നെ സംഭവിക്കുകയും ചെയ്തിരുന്നു. ഡിംപലിന്റെ വസ്ത്രധാരണം മാത്രമല്ല മുടിയും ബിഗ് ബോസ് ഹൗസിൽ ചർച്ചാ വിഷയമായിരുന്നു. മുടി മുഴുവൻ അഴിച്ചിട്ടാണ് ആദ്യ ദിവസം താരം പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയത്.ഇതെന്ത് മുടിയാണെന്ന് മണിക്കുട്ടൻ ഡിംപലിനോട് ചോദിച്ചിരുന്നു. ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് കൊടുക്കാമായിരുന്നില്ലേ എന്നായിരുന്നു മുടിയെ കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ കമന്റ്.അതെല്ലാം ജെന്യുവിൻ അല്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. തന്റെ മുടി അറിയാവുന്ന ഒരാൾക്ക് വിഗ്ഗായി നൽകിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതാണ് ശരിയായ രീതിയെന്നാണ് അപ്പോൾ ഡിംപൽ പറഞ്ഞത്.

ഡിംപലിനെ കുറിച്ച് കുടുതൽ അറിയാൻ സായ് വിഷ്ണുവും ശ്രമിച്ചിരുന്നു താരത്തിന്റെ ഇഷ്ടത്തെ കുറിച്ചും വീട്ടിൽ വിളിക്കുന്ന പേരിനെ കുറിച്ചുമൊക്കെയായിരുന്നു സായ് ചോദിച്ചത്.ഡിംപൽ എന്ന് തന്നെയാണ് തന്നെ വീട്ടിൽ വിളക്കുന്നതെന്ന് പറയുന്നതിനോടൊപ്പം പൂച്ചയോടുള്ള ഇഷ്ടത്തെ കുറിച്ചും അലഞ്ഞു തിരയുന്ന പൂച്ചകളെ താൻ രക്ഷിക്കാറുണ്ടെന്നും ഡിംപൽ പറഞ്ഞു. നോബിയും ഡിംപലുമായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസിലെത്തിയത്. നോബിയുടെ കൗണ്ടറുകൾക്ക് തിരിച്ച് അതേ രീതിയിൽ മറുപടിയും നൽകാറുണ്ട്. നേരത്തെ നോബിയെ കണ്ടിട്ടുണ്ടെന്നും ഡിംപൽ പറഞ്ഞിരുന്നു. ഇതിനിടയിൽ ഡിംപലിന്റെ പേര് നോബി തെറ്റിച്ച് വിളിച്ചു.ഇതോടെ ശബ്ദം കടുപ്പിച്ച് ഡിംപൽ എന്നാണ് വിളിക്കേണ്ടതെന്ന് പറഞ്ഞ് താരം എത്തി.ഡംപൽ അല്ലെന്നായി അപ്പോൾ ലക്ഷ്മി. ഡിംപൽ ബാൽ എന്നല്ലേ അപ്പോൾ ബാലേട്ടാ എന്ന് വിളിച്ചാലോ എന്ന് നോബി ചോദിച്ചു. ആ സംഭവം ചിരിയോടെയാണ് അവസാനിച്ചത്.

about an actress

More in Actress

Trending

Recent

To Top