Actor
നൂറ് സിനിമയിൽ കിട്ടുന്ന അത്ര റീച്ച് ബിഗ് ബോസിലൂടെ കിട്ടും, ആഹാ അപ്പൊ ഇതാണല്ലേ ഉദ്ദേശമെന്ന് പ്രേക്ഷകർ
നൂറ് സിനിമയിൽ കിട്ടുന്ന അത്ര റീച്ച് ബിഗ് ബോസിലൂടെ കിട്ടും, ആഹാ അപ്പൊ ഇതാണല്ലേ ഉദ്ദേശമെന്ന് പ്രേക്ഷകർ
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. രണ്ടാംദിവസം മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ക്യാപ്റ്റന്‍സി ടാസ്‍കില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ സ്വന്തമാക്കിയ രണ്ടുപേര്‍ക്കായിരുന്നു അന്തിമ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ബിഗ് ബോസ് അനുവദിച്ചത്. ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് ക്യാപ്റ്റന്‍സി ടാസ്കിലേക്കുള്ള അന്തിമ മത്സരത്തില്‍ പങ്കെടുത്ത രണ്ടുപേര്‍. അതിനിടയിൽ ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള സംഭാഷണമെല്ലാം ശ്രദ്ധേയമാവുകയാണ്. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ ഓരോരുത്തരും തങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചും തുറന്നുസംസാരിച്ച് എത്തുന്നുണ്ട്. തീരെ പരിചയമില്ലാതിരുന്ന ആളുകളെല്ലാം ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇമോഷണലായവരെ ആശ്വസിപ്പിക്കാന്‍ സഹമല്‍സരാര്‍ത്ഥികളെല്ലാം എത്തുന്നു. ഇത്തവണ പതിനാല് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചത്.
വിവിധ മേഖലകളില്‍ നിന്നായുളളവരാണ് എല്ലാവരും. ബിഗ് ബോസിന്റെ തുടക്കത്തില്‍ തന്നെ സൂര്യ മേനോന്‍, ലക്ഷ്മി ജയന്‍ തുടങ്ങിയവരെയെല്ലാം ഇമോഷണലായത് പ്രേക്ഷകര്‍ കണ്ടിരുന്നു. കേരളത്തിലെ ആദ്യ വനിത ഡിജെകളില്‍ ഒരാളാണ് സൂര്യ മേനോന്‍. അഭിനേത്രി, നര്‍ത്തകി എന്നീങ്ങനെയുളള റോളുകളിലും സൂര്യ സജീവമാണ്. അതേസമയം ഇമോഷണലായി സൂര്യയെ കണ്ട അഡോണി ആശ്വസിപ്പിക്കാനായി അരികില്‍ എത്തിയിരുന്നു. വളരെ ദുഖിച്ചിരുന്ന സൂര്യക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായാണ് അഡോണി എത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ പിഎച്ച്ഡി ചെയ്യുകയാണ് അഡോണി ഇപ്പോള്‍. അതേസമയം ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ചും ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയെ കുറിച്ചുമെല്ലാം അഡോണിനോട് സൂര്യ പറഞ്ഞിരുന്നു.
കൂടാതെ ഒരുപാട് ഇഷ്യൂസുമായിട്ടാണ് ഇവിടെ വരുന്നതെന്നും കുടുംബത്തിന് വേണ്ടി ജീവിച്ചതുകൊണ്ടാണ് കല്യാണം കഴിക്കാന്‍ വൈകിയതെന്നുമുളള കാര്യങ്ങളും സൂര്യ അഡോണിനോട് പറഞ്ഞു. പിന്നാലെ ബിഗ് ബോസില്‍ നിന്നുളള ഗുണങ്ങള്‍ സൂര്യയെ അഡോണി പറഞ്ഞ് ബോധ്യപ്പെടുത്തി. ഇപ്പോള്‍ ഇതില്‍ നിന്നും ഒരു ഫിനാന്‍ഷ്യല്‍ ബെനിഫിറ്റ് നമ്മള്‍ക്ക് കിട്ടും. പിന്നെ ഫിനാന്‍സ് മാത്രമല്ല ഒരു സിനിമയില്‍ അഭിനയിക്കുന്ന വിലയും നമുക്ക് കിട്ടുമെന്ന് അഡോണി സൂര്യയോട് പറഞ്ഞു. ഇത് കേട്ട് ഒരു സിനിമയില്‍ അല്ല ഒരു നൂറു സിനിമയില്‍ കിട്ടുന്ന അത്ര റീച്ച് കിട്ടും എന്നായിരുന്നു അഡോണിനോട് സൂര്യയുടെ മറുപടി. ഇവരുടെ സംഭാഷണം ബിഗ് ബോസ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
വര്‍ണാഭമായ ഉദ്ഘാടന എപ്പിസോഡ് ആയിരുന്നു ബിഗ് ബോസ് 3യുടെതായി സംപ്രേക്ഷണം ചെയ്തത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച കുറച്ച് മല്‍സരാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ ബിഗ് ബോസിലെത്തിയത്. മിക്കവരും മോഹന്‍ലാലിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു. ഇത് സൂപ്പര്‍താരത്തോട് എല്ലാവരും തുറന്നുപറയുകയും ചെയ്തു. നോബിയാണ് മല്‍സരാര്‍ത്ഥികളില്‍ ആദ്യം എത്തിയത്. പിന്നാലെ മറ്റുളളവരും ഹൗസിനുളളില്‍ പ്രവേശിച്ചു. കിടിലന്‍ ഡാന്‍സുമായാണ് ഡിഫോര്‍ ഡാന്‍സ് താരം റംസാന്‍ ബിഗ് ബോസ് ഉദ്ഘാടനത്തിന് എത്തിയത്. ലാലേട്ടനെ ഒപ്പം സിനിമയുടെ സെറ്റില്‍ നേരില്‍ കണ്ട കാര്യം റംസാന്‍ സൂപ്പര്‍ താരത്തോട് പറഞ്ഞു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ നോബി, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം മോഹന്‍ലാലിനൊപ്പം മുന്‍പ് അഭിനയിച്ച താരങ്ങളാണ്. നോബി ലാലേട്ടന്റെ കൂടെ പുലിമുരുകനിലാണ് അഭിനയിച്ചത്. മണിക്കുട്ടന്‍ സൂപ്പര്‍ താരത്തിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഛോട്ടാ മുംബൈയിലും എത്തി.
about bigboss