Actress
കീർത്തിയുടെ വിവാഹവാർത്തക്കെതിരെ രോഷാകുലനായി പിതാവ് !
കീർത്തിയുടെ വിവാഹവാർത്തക്കെതിരെ രോഷാകുലനായി പിതാവ് !
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിയ വാര്‍ത്തയായിരുന്നു നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് കീര്‍ത്തിയുടെ അച്ഛന് നിര്‍മ്മതാവ് സുരേഷ് കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങളായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കീര്‍ത്തിയോ അനിരുദ്ധോ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് സുരേഷ് കുമാര്‍ പ്രതികരണവുമായി എത്തുന്നത്.
സംഗീത സംവിധായകന് അനിരുദ്ധും കീര്‍ത്തിയും വിവാഹിതരാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പലപ്പോഴായി കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് കീര്‍ത്തിയുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ മേനകയും സുരേഷ് കുമാറും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.
കീര്‍ത്തിയും അനിരുദ്ധും നാളുകളായി പ്രണയത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ച് അനിരുദ്ധോ കീര്‍ത്തിയോ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. റെമോ, താനാ സേര്‍ന്ത കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കീര്‍ത്തിയും അനിരുദ്ധും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അടുത്തടുത്ത ദിവസങ്ങളിലാണ് അനിരുദ്ധിന്റേയും കീര്‍ത്തിയുടേയും ജന്മദിനങ്ങള്. കഴിഞ്ഞ ജന്മദിനത്തില് ഇരുവരും പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
about an actress
