Actor
മോഹൻലാലുമായുളള സാമ്യം അവസരങ്ങൾ ഇല്ലാതാക്കിയതിനെ പറ്റി ഷാജു ശ്രീധർ
മോഹൻലാലുമായുളള സാമ്യം അവസരങ്ങൾ ഇല്ലാതാക്കിയതിനെ പറ്റി ഷാജു ശ്രീധർ
Published on
മോഹന്‍ലാലുമായുളള സാമ്യം സിനിമയില്‍ പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നടന്‍ ഷാജു ശ്രീധര്‍. സിനിമ മാഗസിനായ നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാല്‍ അദ്ധ്വാനിച്ചതിനാല്‍ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങിയെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.
‘ലാലേട്ടനെ പോലൊരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോള്‍ എനിക്ക് ഒരു തരത്തില്‍ പോസിറ്റീവും, മറ്റൊരു തരത്തില്‍ നെഗറ്റീവുമായിരുന്നു. പോസിറ്റീവ് സിനിമയിലേക്ക് എന്‍ട്രി കിട്ടി എന്നുള്ളതാണ്. എന്നാല്‍ അദ്ദേഹത്തെ പോലുണ്ടെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയതാണ് നെഗറ്റീവ്. ‘ ഷാജു വ്യക്തമാക്കി.
about an actor
Continue Reading
You may also like...
Related Topics:shaju sreedhar
