Connect with us

മോഹൻലാൽ ആദ്യമായി സംവിധായകനാകാനൊരുങ്ങുന്നു…

Actor

മോഹൻലാൽ ആദ്യമായി സംവിധായകനാകാനൊരുങ്ങുന്നു…

മോഹൻലാൽ ആദ്യമായി സംവിധായകനാകാനൊരുങ്ങുന്നു…

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോൾ ആ കഥ സിനിമയാക്കുവാൻ താൽപര്യം തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തന്റെ ആദ്യ സംവിധാന സംരംഭം ലാലേട്ടന്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം സിനിമയുടെ ചിത്രീകരണം നീണ്ടുപോവാന്‍ കാരണമായി. വിദേശ താരങ്ങള്‍ ധാരാളമുളള ചിത്രം ത്രീഡിയിലാണ് നടന്‍ ഒരുക്കുന്നത്.

ജിജോ പുന്നൂസിന്റെ കഥയിലാണ് സിനിമ മോഹന്‍ലാല്‍ എടുക്കുന്നത്. ക്യാമറയ്ക്കും മുന്നിലും പിന്നിലുമായി ശ്രദ്ധേയരായ അണിയറ പ്രവര്‍ത്തകരാണ് ബറോസിലുളളത്. ബറോസില്‍ കേന്ദ്രകഥാപാത്രമായി മോഹന്‍ലാല്‍ തന്നെയാണ് എത്തുക. അതേസമയം തന്റെ സംവിധാന സംരംഭത്തെ കുറിച്ച് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍താരം മനസുതുറന്നിരുന്നു. സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് താന്‍ മുന്‍പ് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് നടന്‍ പറയുന്നു. എന്നാല്‍ ജിജോ പുന്നൂസ് കഥ വിവരിച്ചപ്പോള്‍ അദ്ദേഹത്തോട് ഇത് ചെയ്യാന്‍ പോകുകയാണോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു ജിജോ നല്‍കിയ മറുപടി. ബറോസ് ഒരു വേറിട്ട കഥയാണ്. ഒരു ജീനിയെ കുറിച്ചും, നിധിയുടെ സംരക്ഷനെ കുറിച്ചും, ഒരു പെണ്‍കുട്ടിയെ കുറിച്ചുമുളള കഥയാണ്.

ഞാന്‍ തന്നെ സിനിമ ചെയ്യുവാന്‍ എന്നിലെ കുട്ടി പറയുവാന്‍ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തെ കുറിച്ച് സൂചിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നാല്‍പത് വര്‍ഷം മുന്‍പ് നവോദയ അപ്പച്ചനും ജിജോ പുന്നൂസുമാണ് എന്നിലെ നടനെ കണ്ടെത്തിയത്. അങ്ങനെ ജിജോ എന്നോട് പറഞ്ഞു, എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങള്‍ ഇത് ചെയ്യണം. ഇതൊരു ത്രീഡി ഫിലിമാണ്. അങ്ങനെ സങ്കീര്‍ണമായ ആ സിനിമ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു. മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ബറോസ് ജനുവരിയില്‍ ആരംഭിക്കേണ്ടതായിരുന്നു എന്നും നടന്‍ പറയുന്നു. എന്നാല്‍ മിക്ക അഭിനേതാക്കളും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നാണ്.

ഞങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ തായ്‌ലന്‍ഡില്‍ നിന്നുമാണ്. അതിനാല്‍ എപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ബറോസിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് ലാലേട്ടന്റെതായി വരാനിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമ മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യും. അബ്രാം ഖുറേഷിയുടെ കഥയാണ് ലൂസിഫര്‍ രണ്ടാം ഭാഗത്തില്‍ കാണിക്കുക. ദൃശ്യം 2വാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ദൃശ്യം 2വിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും എത്തും.

about an actor

Continue Reading
You may also like...

More in Actor

Trending

Recent

To Top