കോവിഡ് ബാധയെത്തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് നടന് അമിതാഭ് ബച്ചനും മകനും.കോവിഡ് ഫലം നെഗറ്റീവായതോടെ ഐശ്വര്യയും മകള്‍ ആരാധ്യയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇപ്പോഴിതാ പേരക്കുട്ടിയുടെ വാക്കുകള്‍ വൈകാരികമായി കുറിച്ചിരിക്കുകയാണ് ബിഗ് ബി.
”എന്റെ മരുമകളും പേരക്കുട്ടിയും വീട്ടിലേക്ക് പോയി, എനിക്ക് എന്റെ കണ്ണുനീര് പിടിച്ചുനിര്‍ത്താനായില്ല. അവള് എന്നോട് കരയരുതെന്ന് പറഞ്ഞു, ഞാന്‍ ഉടന്‍ വീട്ടിലെത്തും എന്നാണ് അവളുടെ വാക്കുകള്‍… അവളെ ഞാന്‍ വിശ്വസിക്കണം”, ആശുപത്രി വിട്ട് പോകുന്നതിന് മുമ്ബ് ആരാധ്യ പറഞ്ഞ വാക്കുകള്‍ ബ്ലോഗില്‍ കുറിക്കുകയായിരുന്നു അമിതാഭ്.
അഭിഷേക് ബച്ചനാണ് ഐശ്വര്യ റായും ആരാധ്യയും രോഗമുക്തരായ വിവരം അറിയിച്ചത്. നിങ്ങളുടെ തുടച്ചയായ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി. ഐശ്വര്യയുടേയും ആരാധ്യയുടേയും പരിശോദന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടു. അവര്‍ ഇനി വീട്ടില്തുടരും. എന്റെ അച്ഛനും ഞാനും ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തില്‍ ആശുപത്രിയില്‍ തുടരും- അഭിഷേക് കുറിച്ചു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...