Connect with us

സഹോദരിയുടെ വിഷാദ രോഗത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്;മീഡിയയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്!

Bollywood

സഹോദരിയുടെ വിഷാദ രോഗത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്;മീഡിയയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്!

സഹോദരിയുടെ വിഷാദ രോഗത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്;മീഡിയയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്!

ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്.കുറച്ചു നാളുകളായി താരത്തിന്റെ വാർത്തകൾ വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.ഇപ്പോളിതാ സഹോദരിയുടെ വിഷാദ രോഗത്തെ കുറിച്ച് സംസാരിക്കവെ പൊട്ടിക്കരയുകയാണ് അലിയ ഭട്ട്.
‘വി ദി വിമന്‍’ എന്ന ചാനല്‍ പരിപാടിക്കിടെയാണ് സഹോദരി ഷഹീനെ കുറിച്ച് പറഞ്ഞ് നടി വികാരാധീനയായത്. 26 വര്‍ഷം ഒരുമിച്ചുണ്ടായിട്ടും സഹോദരിയെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു നടി പൊട്ടിക്കരഞ്ഞത്.

മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയിലാണ് ആലിയയും ഷഹീനും പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിലാണ് ഷഹീന്‍ തന്റെ ആദ്യ പുസ്തകം ‘ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍’ പുറത്തിറക്കിയത്. വിഷാദ രോഗത്തിനടിമയായ ഷഹീന്‍ തന്റെ രോഗത്തെക്കുറിച്ചും താന്‍ കടന്നു പോയ കറുത്തിരണ്ട നാളുകളെ കുറിച്ച് മനസു തുറന്നിരുന്നു.

ഈ പുസ്തകം വായിച്ചപ്പോഴാണ് ഷഹീന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് അറിയുന്നതെന്നും ഇത്രയും കാലം ഒപ്പമുണ്ടായിട്ടും അതു മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ആലിയ വെളിപ്പെടുത്തി. പന്ത്രണ്ട് വയസ് മുതല്‍ കടുത്ത വിഷാദ രോഗത്തിനടിമയായ ഷഹീന്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചതായി പുസ്തകത്തില്‍ പറയുന്നുണ്ട്.

about aliya bhat

More in Bollywood

Trending

Recent

To Top