Bollywood
കിംഗ് ഖാന്മാരെ പിന്നിലാക്കി,ബോക്സോഫീസ് കൈക്കലാക്കി, അക്ഷയ് കുമാര്‍;2019 ൽ സ്വന്തമാക്കിയത് കോടികൾ!
കിംഗ് ഖാന്മാരെ പിന്നിലാക്കി,ബോക്സോഫീസ് കൈക്കലാക്കി, അക്ഷയ് കുമാര്‍;2019 ൽ സ്വന്തമാക്കിയത് കോടികൾ!
ബോളിവുഡിലെ സൂപ്പർ താരമാണ് അക്ഷയ് കുമാർ.താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.ബോളിവുഡിലെ മറ്റ് ഏത് താരത്തെക്കാളും വളരെ മികച്ച പിന്തുണയുമാണ് പ്രേക്ഷകർ നൽകുന്നത്. പലപ്പോഴും കിങ് ഖാന്മാര്ക്കൊപ്പം ചിലപ്പോള്‍ അവരെക്കാള്‍ കൂടുതല്‍ ബോക്സോഫീസ് വിജയം നേടുന്നതും മിക്കതും അക്ഷയ് കുമാറാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.കൂടാതെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുകയാണെങ്കില്‍ സല്മാന് ഖാനും,ഷാരുഖ് ഖാനുമെല്ലാം നഷ്ടങ്ങളായിരുന്നെങ്കില് അക്ഷയ് കുമാറിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു.
2019 ലെ അക്ഷയ് കുമാറിന്റെ ചിത്രങ്ങളുടെ കണക്കുകൾ നോക്കുമ്പോൾ നായകനായി അഭിനയിച്ച അഞ്ച് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്.കഴിഞ്ഞ വർഷം മാര്‍ച്ചില്‍ റിലീസ് ചെയ്ത കേസരി എന്ന ആക്ഷന്‍ വാര് ചിത്രം 1541.87 കോടി സ്വന്തമാക്കിയിരുന്നു. ഇത്തരമൊരു വിജയ തിളക്കത്തോടെയാണ് അക്ഷയ് കുമാറിന്റെ ബാക്കിയുള്ള സിനിമകള്‍ തിയറ്ററിലേക്ക് എത്തിയത്. വിദ്യ ബാലന് അടക്കം തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാര്‍ അണിനിരന്ന മിഷന് മംഗല്‍ എന്ന സ്പേസ് ചിത്രവും വലിയ വിജയമായിരുന്നു. അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ 192.67 കോടി നേടിയിരുന്നു.
പിന്നീടങ്ങോട്ട് വിജയങ്ങളുടെ കണക്കുകൾ ആയിരുന്നു.അതിനു ഉദാഹരണമാണ് ഹൗസ്ഫുള് ഫ്രഞ്ചസിയില് ഒരുക്കിയ സിനിമ 205 കോടി സ്വന്തമാക്കിയത്. കൂടാതെ ഈ ചിത്രത്തിനൊപ്പം അവസാനമെത്തിയ ഗുഡ് ന്യൂസ് എന്ന മൂവിയും നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ഇതോടെ 665.89 കോടിയാണ് അക്ഷയ് കുമാറിന്റെ സിനിമകള്‍ ഒരു വര്‍ഷംകൊണ്ട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
about akshay kumar
