വിവാദങ്ങളിൽ പെട്ട് നട്ടം തിരിയുകയാണ് നടി അഹാന കൃഷ്ണകുമാർ.സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് തരത്തിലുള്ള നടിയുടെ സ്റ്റാറ്റസ് ആണ് ഇപ്പോൾ വിനയായിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരടക്കം തിരുവനന്തപുരം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് പറയുന്ന പശ്ചാത്തലത്തിലാണ് സ്വര്‍ണവേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന തരത്തിൽ ആണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.
‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആയി നൽകിയിരിക്കുന്നത്. നടി സ്വര്‍ണവേട്ടയെ പൊളിറ്റിക്കല്‍ സ്കാം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് താരത്തിന്റെ സ്ക്രീന്‍ ഷോട്ടില്‍ കാണാം. അതേസമയം നിരവധി പേരാണ് അഹാനാകൃഷ്ണയുടെ സ്റ്റാറ്റസിനെതിരെ വിമര്ശങ്ങളുമായി രംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ മാധ്യപ്രവര്ത്തകന് സനീഷ് ഇളയടത്ത് അഹാന കൃഷ്ണ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ സംഗതിയാണെന്നാണ് പ്രതികരിച്ചിരിക്കുകയാണ്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...