Malayalam
36 വർഷം മുമ്പുള്ള പത്രപരസ്യം പങ്കുവെച്ച് നടന് റഹ്മാന്!
36 വർഷം മുമ്പുള്ള പത്രപരസ്യം പങ്കുവെച്ച് നടന് റഹ്മാന്!
Published on
തന്റെ പേരില്‍ വന്ന കട ഉദ്ഘാടനത്തിന്റെ ഒരു പത്രപ്പരസ്യം പങ്കുവച്ചിരിക്കുകയാണ് നടന് റഹ്മാന്.36 വർഷം മുമ്പുള്ളതാണ് പത്രപരസ്യം. “സുപ്രിം ഡ്രസസ്സ്, ചാല ബസ്സാര്‍ തിരുവനന്തപുരം. കട ഉദ്ഘാടനം ‘കൂടെവിടെ’ നായകന്”, റഹ്മാന്റെ പാസ്പോസര്ട്ട് സൈസ് ഫോട്ടോയടക്കം ഉള്ള പരസ്യത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.
തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന് റഹ്മാന് ആണെന്നും പരസ്യത്തില്‍ പറയുന്നു. 1984 ല്‍ ഉദ്ഘാടനം ചെയ്ത കട ഇപ്പോഴുമുണ്ടെന്നും ഉടന്‍ തന്നെ അതിന്റെ പുനര്‍നിര്‍മാണം ഉണ്ടാകുമെന്നുമൊക്കെ കുറിച്ച് രസകരമായ കമന്റുകളുമായി ആരാധകരും പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.
about actor rahman
Continue Reading
Related Topics:Actor Rehman
