Malayalam
സുഹൃത്തിന്റെ വീട്ടിൽവെച്ച് മൂന്ന് പെൺകുട്ടികളെ കണ്ടു; കൂട്ടുകാരോട് മനസ്സിലുള്ളത് പറഞ്ഞു ബാക്കി എല്ലാം ചെയ്തത് അവരാണ്!
സുഹൃത്തിന്റെ വീട്ടിൽവെച്ച് മൂന്ന് പെൺകുട്ടികളെ കണ്ടു; കൂട്ടുകാരോട് മനസ്സിലുള്ളത് പറഞ്ഞു ബാക്കി എല്ലാം ചെയ്തത് അവരാണ്!
മലയാളികളുടെ എക്കാലത്തേക്കും പ്രിയ നായകനാണ് റഹ്മാൻ.ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ അരങ്ങു തകർത്ത നടൻ.എന്നാൽ സൂപ്പർ താരങ്ങളെ പോലെ സിനിമ രംഗത്ത് ശോഭിക്കാൻ റഹ്മാന് കഴിഞ്ഞില്ല എന്ന വേണം പറയാൻ. ഇപ്പോൾ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആണ് റഹ്മാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഗംഭീര മേക് ഓവറില്‍ എത്തുന്ന താരം അതിനു വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരുന്നു. മെഹറുനീസയാണ് റഹ്മാന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവർക്ക്. തന്റെ വിവാഹ ജീവിതത്തെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് റഹ്മാൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞത്.
സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്കുള്ളിൽ പ്രണയവും ബ്രെക്ക് ആപും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു. ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇത് പോലെ ഒരു പെൺകുട്ടിയെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോൻ കേട്ടു.
സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പാരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാർ ആയിരുന്നു അവർ, കച്ചിൽ ആണ് കുടുംബം, സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ സമ്മതിച്ചു. ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുൻപ് ഞാൻ സിനിമയില്ലാതെ നിൽക്കുകയാണ്. പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വയ്യാതെ പൂർണമായും ഞാൻ വീട്ടിൽ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോൾ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാൻ വിഷമിച്ചിട്ടില്ല.
about rehman