Malayalam
കല്‍പടവിലിരിക്കുന്ന ലാലിന്റെ കാലില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന മോനിക്ക;ലാലിൻറെ കുടുംബ ചിത്രം വൈറൽ!
കല്‍പടവിലിരിക്കുന്ന ലാലിന്റെ കാലില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന മോനിക്ക;ലാലിൻറെ കുടുംബ ചിത്രം വൈറൽ!
നടൻ ലാലിൻറെ മകള്‍ മോനിക്കയുടെ വിവാഹവും ബേബി ഷവര്‍ ചിത്രങ്ങളും കുഞ്ഞിന്റെ ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോനിക്ക പങ്കുവച്ച ചില കുടുംബചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നട്ട്‌മെഗ് കൗണ്ടിയില്‍ കുടുംബസമേതം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് മോനിക്ക പങ്കുവച്ചിരിക്കുന്നത്. ലാലിനും കുടുംബത്തിനുമൊപ്പം മോനിക്കയുടെ ഭര്‍ത്താവിനെയും കുഞ്ഞിനെയുമെല്ലാം ചിത്രത്തില്‍ കാണാം. ഒരു പുഴയില്‍ കുളിക്കുകയും നീന്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇത്. കല്‍പടവിലിരിക്കുന്ന ലാലിന്റെ കാലില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന മോനിക്കയുടെ ചിത്രം ശ്രദ്ധനേടുകയാണ്.
കൈയില്‍ ഗ്ലാസുംപിടിച്ചിരിക്കുന്ന ലാലിനെയും ചിത്രത്തില്‍ കാണാം. പപ്പ ഞാന്‍ വെള്ളം എന്നാണ് മോനിക്ക ചിത്രത്തിന് അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്. അകത്തും വെള്ളം പുറത്തും വെള്ളം ബ്യുട്ടിഫുള്‍ കോംബോ, ഡ്രിങ്ക്‌സ് കിട്ടാനായി പപ്പയെ സോപ്പിടുന്ന മോനിക്ക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കൊറോണക്കാലത്ത് ഈ ഗെറ്റ് ടുഗെദര്‍ വേണോ എന്നുള്ള കമന്റുകളുമുണ്ട്. അതേസമയം ഇത് ലോക്ഡൗണിന് മുമ്ബാണോ ഇപ്പോഴാണോ പകര്‍ത്തിയത് എന്ന് വ്യക്തമല്ല.
about actor lal
