Connect with us

സാഗർ കോട്ടപ്പുറത്തിന് വാരിയെടുത്ത് ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്താൽ അലിയിച്ച് കളയാവുന്ന എന്തോ ഒരു ചെറിയ കുഴപ്പം മാത്രമെ പുള്ളിക്കാരിക്കുണ്ടായിരുന്നുള്ളു..കുറിപ്പ് വായിക്കാം

Malayalam

സാഗർ കോട്ടപ്പുറത്തിന് വാരിയെടുത്ത് ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്താൽ അലിയിച്ച് കളയാവുന്ന എന്തോ ഒരു ചെറിയ കുഴപ്പം മാത്രമെ പുള്ളിക്കാരിക്കുണ്ടായിരുന്നുള്ളു..കുറിപ്പ് വായിക്കാം

സാഗർ കോട്ടപ്പുറത്തിന് വാരിയെടുത്ത് ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്താൽ അലിയിച്ച് കളയാവുന്ന എന്തോ ഒരു ചെറിയ കുഴപ്പം മാത്രമെ പുള്ളിക്കാരിക്കുണ്ടായിരുന്നുള്ളു..കുറിപ്പ് വായിക്കാം

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയാൾ കഥയെഴുതുകയാണ്.ഇപ്പോളിതാ
അഞ്ജു കുര്യൻ ജോസഫിന്റെ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയെ കുറിച്ചുള്ള വൈറൽ ആകുന്ന കുറിപ്പ് വായിക്കാം..

ഒരു പഴയ സിനിമ കാണണം എന്നു കരുതി യൂ ടൂബിൽ എത്തിയ ഞാൻ ചെന്നുപെട്ടത് ഒരു യക്ഷിയുടെ മുന്നിൽ. തീർന്നു സകല ആഗ്രഹങ്ങളും തീർന്നു. സത്യത്തിൽ പണ്ട് കണ്ട് മറന്ന പഴയ പല സിനിമകളിലും അന്തർലീനമായി കിടക്കുന്ന അന്തരാർത്ഥങ്ങൾ എത്രമാത്രമാണല്ലെ.പെണ്ണുങ്ങടെ കാര്യമാണ് ശരിക്കും കഷ്ടം ഇതിൻ്റെ ഇടയിൽ കൂടി എത്ര കഷ്ടപെട്ട് ബുദ്ധിമുട്ടിയാണ് അവർഭാരതാമ്പയുടെ ഭാവശുദ്ധി ഇത്ര നാൾ കാത്തു സൂക്ഷിക്കുന്നത്.ഉദാഹരണത്തിന് “എനിക്കു നിങ്ങളെ അറിയില്ല നിങ്ങളുടെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും അറിയില്ല പക്ഷെ ഒന്നു മാത്രമറിയുക ഒരിക്കലും പ്രിയ നിങ്ങളെ ചതിക്കാൻ ആഗ്രഹിക്കുന്നില്ല.”എന്നു പറഞ്ഞ മഹാ ത്യാഗിയെ അറിയില്ലെ.

കോഴിക്കറിയിൽ തിളച്ചുമറിഞ്ഞ് മാഞ്ഞു പോയനവവധുവിനെ സാഗർ മാത്രം കണ്ടില്ല .പകരംഅന്യനാട്ടിൽ അയാൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കുന്ന സകലരും കണ്ടു.
വിവാഹപ്പെണ്ണിനെകതിർമണ്ഡപത്തിൽ വച്ച് ആദ്യമായി കാണാൻ കൊതിച്ച സാഗർ അവസാനമെത്തി ചേർന്നത് ചുവന്ന ലിപ്സ്റ്റിക്ക് പാടുകൾ അക്ഷരങ്ങളായ ഒരു കണ്ണാടിക്ക് മുൻപിൽ. നാണക്കേടിന്റെ വിഴുപ്പും ചുമന്ന് തിരികെ പോവാതെ എഴുത്തുകാരനായി കറങ്ങി നടന്ന കോട്ടപ്പുറം അയാളുടെ ശിഷ്ടകാലത്തിനൊടുവിൽ ചെന്നു കയറിയത് അതേ പെണ്ണിന്റെ നൈറ്റിക്കുള്ളിൽ .
പിന്നെ പ്രതികാരം പക പല തരം പണികൾ കൂട്ടുകാരനായി ചാർജ് കിട്ടാത്ത തഹ്സിൽദാർ കൂടി വരുന്നതോടെ അയൽ പക്കത്തെ ഗസറ്റഡ് യക്ഷിയുടെ കഥ തുടങ്ങുന്നു.

യഥാർത്ഥത്തിൽ അരാണ് ഈ ഗസറ്റഡ് യക്ഷി . സ്ത്രീ ശാക്തീകരണത്തിൻ്റെ മൂർത്തിമദ് ഭാവവും ഫെമിനിസം നൽകിയ കാരിരുമ്പിൻ്റെ കരുത്തും ഒരുമിച്ച് ചേർന്ന അഭിനവ ഉണ്ണിയാർച്ചയാണ് ഈ ഐറ്റം എന്നു കരുതിയാൽ നിഷ്കളങ്കരെ നിങ്ങൾക്ക് തെറ്റി. ഇത് പാവം ഒന്നും ചെയ്യൂല.

ആദ്യം തന്നെ സാഗർ കോട്ടപ്പുറത്തിന് വാരിയെടുത്ത് ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്താൽ അലിയിച്ച് കളയാവുന്ന എന്തോ ഒരു ചെറിയ കുഴപ്പം മാത്രമെ പുള്ളിക്കാരിക്കുണ്ടായിരുന്നുള്ളു. അല്ല പണ്ട് കത്തി കാണിച്ചു വന്ന നായികയോട് ഈ നായകൻ ഏതോ ഒരു വരമ്പത്ത് വച്ച് അങ്ങനെയൊരു ചികിൽസ ചെയ്തിട്ടുണ്ട്. അതു കൊണ്ട് പറഞ്ഞതാ..

എന്തായാലും ആ രഹസ്യം നുമ്മ ഇവിടെ പൊട്ടിക്കുകയാണ്. നമ്മുടെ നായിക സാരിയിൽ സ്വയം സമർപ്പിച്ച കാക്ക കൊത്താത്ത ചുവന്ന രേഖകൾ ശിരസിലണിയാൻ ആഗ്രഹിച്ച മലയാള സിനിമകണ്ട ഒരു മികച്ച ഒരു കുലസ്ത്രീയാണ് മാളോരെ ഒരു മികച്ച കുലസ്ത്രീയാണ്.
ഇനിയും മനസ്സിലാവാത്തവർ ഇതു കേൾക്കു. വൈൻ കഴിച്ച് മത്ത് പിടിച്ച് കട്ടിലിൽ കിടക്കുമ്പോൾ ഷവറിൻ്റെ കീഴിൽ നനഞ്ഞ് കുതിർന്ന വസ്ത്രം, ശരീരത്തിൽ ഫുൾ കോറം പുതപ്പ് മൂടി മാറ്റിയ കൂട്ടുകാരൻ എന്തോ വലിയ ‘ചെയ്ത ചെയ്ത്’ എന്ന അപരാധമാണ് പ്രിയമേഡത്തിൻ്റെ ‘ചതിക്കാൻ’ കൂട്ടാക്കാത്ത കണ്ണാടിയിൽ എഴുതി വച്ച ചേതോവികാരം.

ആ സമയം അവടെ മുന്നിൽ വെരലും കടിച്ചു വന്ന അവനാണെങ്കിൽ അതിനേക്കാൾ വലിയ ഒരു മണുങ്ങാൻ. തെറ്റു ചെയ്യാത്തവരായി ആരുമില്ല പ്രിയമോളെ എന്നു പറഞ്ഞ് ഒഴിവാക്കേണ്ട സീനിൽ ചുമ്മാ ബപ്പപ്പ വച്ചു.

പോരെ പൂരം കൊല സ്ത്രീയുടെ മാനം ഹൈപ്പർടെൻഷൻ്റെ എവറസ്റ്റ് കൊടുമുടി കയറി നീ എന്താടാവെ എന്നെ കാണിച്ചു വച്ചത് എന്ന് പറഞ്ഞ് കാറി.
അന്നു മുതൽ ഇത്രയും പരിപാവനമായ ഒരു സാധനം ഉറക്കി കെടത്തി ഒരു കന്നം തിരിഞ്ഞ ചെക്കൻ എടുത്തോണ്ട് പോയതുകൊണ്ടാണ് മേഡം കെട്ടാ മങ്കയായി ഇങ്ങനെ ഗസറ്റഡ് യക്ഷിയായി ജീവിക്കാൻ കാരണം. ഇതല്ലെ സത്യത്തിൽ ഈ സിനിമ.ഹൊ ഭയങ്കരം തന്നെ.
ഇതാണ് മലയാള സിനിമയിലെ തറവാടിയായ നല്ല ഫ്രഷ് കൊലസ്ത്രീ . ഒടുക്കം ഒന്നും സംഭവിക്കാത്ത നായികയുടെ കട്ടിലിൻ്റെ അറ്റത്ത് ഏതോ നിദ്ര തൻ പൊൻ മയിൽ പീലിയും തഴുകയിരിക്കുന്ന സാഗറിന് ഒരു ചതവും മുറിവും പറ്റാത്ത ചേച്ചിയെ കൊടുത്തിട്ടാണ് ഈ വിഖ്യാത സിനിമ തീരുന്നത്.എൻ്റെ വൺ ജീബി ഗുദാ ഗവ..

about facebook post

More in Malayalam

Trending

Recent

To Top