Connect with us

സെൻസറിംഗ് ഇല്ല! സമ്പാദ്യം മുഴുവൻ മുടക്കി, പക്ഷെ സ്ത്രീകൾ ഈ സിനിമ കാണരുത്!

Malayalam

സെൻസറിംഗ് ഇല്ല! സമ്പാദ്യം മുഴുവൻ മുടക്കി, പക്ഷെ സ്ത്രീകൾ ഈ സിനിമ കാണരുത്!

സെൻസറിംഗ് ഇല്ല! സമ്പാദ്യം മുഴുവൻ മുടക്കി, പക്ഷെ സ്ത്രീകൾ ഈ സിനിമ കാണരുത്!

രണ്ടായിരമാണ്ടിന്‍റെ തുടക്കത്തിൽ കൗമാര മനസ്സുകള്‍ ആഘോഷമാക്കിയ ബി ഗ്രേഡ് ചിത്രങ്ങളിലെ നായികയായി ശ്രദ്ധ നേടിയ താരമായിരുന്നു ഷക്കീല. സിനിമകളില്‍ അത്ര സജീവമല്ലാത്ത സമയങ്ങളില്‍ മിനിസ്‌ക്രീനില്‍ എത്തിയിരുന്നു താരം. മറ്റു ഭാഷകളിലെ ചില ടെലിവിഷന്‍ പരിപാടികളിലാണ് ഷക്കീലയെ പ്രേക്ഷകര്‍ കണ്ടത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രവുമായി ഷക്കീല വീണ്ടുമെത്തുകയാണ്. എന്നാൽ ഒരു അപേക്ഷയാണ് ഷക്കീല മുന്നോട്ട് വെയ്ക്കുന്നത്

എന്റെ എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവുമെടുത്ത് ഞാൻ നിർമിച്ച ചിത്രം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നാണ് സിനിമയുടെ പേര്. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു അഡൽറ്റ് കോമഡി സിനിമയാണ്. ദയവായി സ്ത്രീകൾ ഈ സിനിമ കാണരുത്.’ നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയിൽ വലിയ ചർച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകൾക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും താരം അപേക്ഷിക്കുന്നു. നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയിൽ വലിയ ചർച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകൾക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും താരം അപേക്ഷിക്കുന്നു.

ലേഡീസ് നോട്ട് അലൗഡി’ന്റെ ചിത്രീകരണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. വളരെ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയത്. എന്നാൽ ഇതുവരെ സെൻസർ ചെയ്തിട്ടില്ല. പോസ്റ്റ് പ്രൊഡക്‌ഷൻസ് ഉൾപ്പെടെ ചിത്രം പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയായി. എന്നാൽ സെൻസർ ചെയ്യാൻ ഒന്നര വർഷമെടുത്തു. സെൻസർഷിപ്പിനായി ചിത്രത്തിന് ഹൈദരാബാദ്, ചെന്നൈ, ബോംബെ, ദില്ലി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു. എന്നാൽ ഈ സിനിമയ്ക്ക് സെൻസർഷിപ്പ് ലഭിച്ചില്ല. അതോടെ അതും അവസാനിച്ചു. കോവിഡും കൂടി വന്നതോടെ പ്രശ്നങ്ങൾ ഇരട്ടിയായി. എന്റെ സമ്പാദ്യത്തിന് പുറമേ പലിശക്കും പണമെടുത്ത് സിനിമയ്ക്കായി മുടക്കി. ലോക്ഡൗണ്‍ ആണെന്ന് പറഞ്ഞാലും പലിശ കൊടുക്കാതെ അവർ സമ്മതിക്കില്ല. പിന്നീടാണ് ചിത്രം ഡിജിറ്റൈസ് ചെയ്ത് ഓൺലൈനിൽ റിലീസ് ചെയ്യാമെന്ന് അറിയുന്നത്. സെൻസർഷിപ്പ് ഇല്ലാതെ ഞങ്ങൾ ഈ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിർന്നവർക്കുള്ള കോമഡി ചിത്രമാണിത്. ഈ സിനിമ കണ്ടതിനുശേഷം നിങ്ങൾ ഞങ്ങളെ അനുഗ്രഹി‌ക്കണം.’–ഷക്കീല പറയുന്നു.

രണ്ടു വർഷം മുൻപ് ചിത്രീകരണം കഴിഞ്ഞ സിനിമയ്ക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഷക്കീല സമ്പാദ്യമെല്ലാം ഉപയോഗിച്ചാണ് ഈ സിനിമ നിർമിച്ചത്. ഒപ്പം പലിശയ്ക്കും പണം എടുത്തിരുന്നു. തിയറ്റർ റിലീസ് ബുദ്ധിമുട്ടായതോടെയാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് സിനിമ സ്ത്രീകൾ കാണരുതെന്ന് ഷക്കീല അഭ്യർഥിക്കുന്നത്.

ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ സായ് റാം ദസാരി പറയുന്നു. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പം ചേർന്നാണ് ഷക്കീല ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതം ശ്രീ മിത്ര. ഛായാഗ്രഹണം- തരുൺ കരന്തോഡ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top