Social Media
ആദ്യപ്രണയം ഓര്‍മ്മ ഉണ്ടോ; മറുപടിയുമായി ഇന്ദ്രൻസ്!
ആദ്യപ്രണയം ഓര്‍മ്മ ഉണ്ടോ; മറുപടിയുമായി ഇന്ദ്രൻസ്!
By
മലയത്തിലെ ചർച്ച വിഷയം തന്നെയാണ് നടൻ ഇന്ദ്രൻസ് .മലയാളികൾക്കിപ്പോൾ ഏറെ പ്രിയങ്കരനാണ് ഇന്ദ്രൻസ് .കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം കിട്ടിയതിന് ശേഷമാണ് നടന് ഇന്ദ്രന്‍സിനെ കുറിച്ച് മലയാളികള്‍ കൂടുതലറിഞ്ഞത്. നിഷ്കളംഗമായ സംസാരം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തി. ഓരോ അഭിമുഖങ്ങള്‍ കഴിയുംതോറും ഇന്ദ്രന്‍സിനോടുള്ള ഇഷ്ടം കൂടി വരികയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി പറഞ്ഞിരിക്കുകയാണ് താരം. മൊഹബത്തിന് കുഞ്ഞബ്ദുള്ള എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ് എമ്മില്‍ എത്തിയതായിരുന്നു താരം. ഒപ്പം നടി രചന നാരായണന്‍കുട്ടിയും ബാലു വര്‍ഗീസും ഉണ്ടായിരുന്നു.
ആദ്യപ്രണയം ഓര്‍മ്മ ഉണ്ടോ എന്നായിരുന്നു ഇന്ദ്രന്‍സിനോട് ആര്‍ജെ വിജയ് ചോദിച്ചത്. ‘എന്ത് ചോദ്യമാണെടെ, കൃത്യമായി ഓര്‍മ്മയില്ല, കുറേ ഉണ്ടായിട്ടുണ്ട്. എന്നൊല്ലാം ചെറുചിരിയോടെ ഇന്ദ്രന്‍സ് മറുപടിയായി പറഞ്ഞു’. താരത്തിന്റെ മറുപടി കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ക്കും ചിരിപൊട്ടി.
ഷാനു സമദ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മൊഹബത്തിന് കുഞ്ഞബ്ദുള്ള. അഞ്ജലി നായര്‍, നന്ദന വര്‍മ, രഞ്ജി പണിക്കര്‍, മാലാപാര്‍വ്വതി, കൊച്ചുപ്രേമന്, ലാല്‍ ജോസ്, പ്രേംകുമാര്‍, ശ്രീജിത്ത് രവി, ഇടവേള ബാബു, അനു ജോസഫ് എന്നിവരാണ് മറ്റ് താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
about actor indrans funny answer
