Malayalam Breaking News
ആശീർവാദ് സിനിമാസിന് പുതിയ ഇടം ഒരുക്കി താരങ്ങൾ;ചടങ്ങിൽ തിളങ്ങി മോഹൻലാലും സുചിത്രയും,കൂടെ ആൻ്റണി പെരുമ്പാവൂരും!
ആശീർവാദ് സിനിമാസിന് പുതിയ ഇടം ഒരുക്കി താരങ്ങൾ;ചടങ്ങിൽ തിളങ്ങി മോഹൻലാലും സുചിത്രയും,കൂടെ ആൻ്റണി പെരുമ്പാവൂരും!
മലയാളികളുടെ പ്രിയ താരം മോഹൻലാലിനെ അറിയുന്നവർക്ക് തീർച്ചയായും പാർട്ണർ ആയ ആൻ്റണി പെരുമ്പാവൂരിനെയും അറിയാത്തവരായി ആരുമുണ്ടാകില്ല. മാത്രമല്ല മോഹൻലാലിൻ്റെ നേതൃത്വത്തിൽ ഇരുവരും ചേർന്ന് ആരംഭിച്ച നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസ് വിജയകരമായി മുന്നേറുകയാണ്. മോഹൻലാൽ നായകനാകുന്ന സിനിമകളെല്ലാം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസാണ്. പക്ഷേ ഇതിലെ മറ്റൊരു കാര്യം ഇതുവരെ ആശീർവാദ് സിനിമാസിന് സ്വന്തമായി ഒരു ഓഫീസ് ഇല്ലായിരുന്നു എന്നതാണ്.എന്നാൽ ഇപ്പോഴിതാ അത് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൂട്ടുകാർ.സോഷ്യൽ മീഡിയയിൽ ആശീർവാദ് സിനിമാസിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആൻ്റണി പെരുമ്പാവൂർ ഇന്ന്.
ചടങ്ങിൽ പങ്കെടുക്കാൻ “സുചിത്രയും മോഹൻലാലും നിര്ർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണിക്കൃഷ്ണനും നിർമ്മാതാവ് ആൻ്റോ ആൻ്റണി” ഉൾപ്പെടെ സംബന്ധിച്ചിരുന്നു. മാത്രമല്ല ഓരോ പ്രേക്ഷകരും ആരാധകരും നൽകിയ സ്നേഹവും പിന്തുണയും ഊർജമാക്കി മുന്നോട്ടു പോകുന്ന ആശീർവാദ് സിനിമാസ് കഴിഞ്ഞ ദിവസം ഇരുപത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞുവെന്ന് ആൻ്റണി പെരുമ്പാവൂർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ആശിവാദ് തുടങ്ങിയിട്ടിപ്പോൾ നിരവധി വർഷങ്ങൾ പിന്നിടുകയാണ് ,ഒപ്പം താരത്തിന്റെ കുറിപ്പിങ്ങനെ പറയുന്നു… 2000 ജനുവരി 26 മുതൽ നിങ്ങൾ തന്ന സ്നേഹവും വിജയങ്ങളുമാണ് ഇന്നും ഞങ്ങളുടെ ശക്തിഎന്നും, ഈ നേട്ടത്തിൽ എത്തിച്ചേർന്നതിലുള്ള സന്തോഷവും അഭിമാനവും പങ്കു വെക്കുന്നുവെന്ന് ആൻ്റണി പെരുമ്പാവൂർ പറയുന്നു.കൂടാതെ ആശീർവാദ് സിനിമാസിന്റെ സ്വന്തമായി ഒരു പുതിയ ഓഫീസ് കൂടി കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണെന്ന സന്തോഷ വിവരം ആൻ്റണി പെരുമ്പാവൂർ ആരാധകുമായി പങ്കുവെച്ചിട്ടുണ്ട്.
about aashirvad cinemas
