Connect with us

ഷെയ്ന്‍ ഒരു കോടി നൽകണം; അംഗീകരിക്കാനാവില്ലെന്ന് അമ്മ; ചർച്ച പരാജയം

Malayalam Breaking News

ഷെയ്ന്‍ ഒരു കോടി നൽകണം; അംഗീകരിക്കാനാവില്ലെന്ന് അമ്മ; ചർച്ച പരാജയം

ഷെയ്ന്‍ ഒരു കോടി നൽകണം; അംഗീകരിക്കാനാവില്ലെന്ന് അമ്മ; ചർച്ച പരാജയം

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഒത്തുതീർപ്പിനായുള്ള ചർച്ച പരാജയം. ഷെയിൻ ഒരു കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നിർമ്മാതാക്കൾ നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു

താരസംഘടന ‘അമ്മ’യും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലാണ് ചർച്ച നടന്നത്. നിർമ്മാതാക്കളുടെ ആവശ്യ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ പൂർത്തിയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്

ഷെയ്‌ൻ നിഗമിനെ നിർമ്മാതാക്കൾ മാനസികമായി പീഡിപ്പിചെന്നും അമ്മ ഭാരവാഹികള്‍ ആരോപിച്ചു.
ഷെയ്ന്‍ മൂലമുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നിര്‍മാതാക്കള്‍

ഷെയ്ൻ നിഗത്തിന് ഇനിയും നിര്‍മാതാക്കളുടെ കൈയ്യിൽ നിന്ന് പൈസ ലഭിക്കാനുണ്ട്. സിനിമ പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷം മതി മുഴുവൻ പ്രതിഫലം കൊടുക്കുക എന്ന ഉറപ്പുവരെ നിര്‍മാതാക്കൾക്കു കൊടുത്തിരുന്നു. എന്നാൽ അവർ ഇപ്പോൾ പറയുന്നത് നടക്കാത്ത കാര്യമാണ്. വേറെ എത്രയോ സിനിമകൾ നിന്നുപോകുന്നു, ആ സിനിമയിൽ അഭിനയിച്ചവരൊക്കെ അടുത്ത സിനിമകളും ചെയ്യുന്നു. ഷെയ്നിന്റെ കാര്യത്തിൽ മാത്രം എന്താണ് ഇങ്ങനെ. ഇക്കാര്യത്തിൽ ഇനി വീണ്ടും ‘അമ്മ’ സംഘടന ചർച്ച നടത്തും.’–ഇടവേള ബാബു പറഞ്ഞു.

shain nigam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top