Actor
പകൽപ്പൂരം സിനിമാ സംവിധായകൻ ജോസ് തോമസിന് പറ്റിയ ഒരു അമളി പങ്കു വെച്ച് മുകേഷ് !
പകൽപ്പൂരം സിനിമാ സംവിധായകൻ ജോസ് തോമസിന് പറ്റിയ ഒരു അമളി പങ്കു വെച്ച് മുകേഷ് !
പകൽപ്പൂരം’ എന്ന തൻ്റെ ഹിറ്റ് സിനിമയുടെ എഴുപത്തിയഞ്ചാം ദിനാഘോഷത്തിൽ സംവിധായകൻ ജോസ് തോമസിന് പറ്റിയ ഒരു അമളി പങ്കു വെച്ച് മുകേഷ് രംഗത്തെത്തിയിരിക്കുകയാണ്. പകൽപ്പൂരത്തിൻ്റെ എഴുപത്തിയഞ്ചാം ദിനാഘോഷം ജോസ് തോമസിന് ഇന്നും പറഞ്ഞത് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സംഭവമാണ്. അദ്ദേഹം പരിപാടിയിൽ പറയാൻ ഇരുന്നത് ‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല എന്നാണ് ഞാൻ കരുതിയത് പക്ഷേ സിനിമ കണ്ടപ്പോഴാണ് അതൊരു ഗംഭീര സിനിമയാണ് എന്നെനിക്ക് മനസ്സിലായത്” എന്നായിരുന്നു.
പക്ഷേ അദ്ദേഹം ‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല എന്ന് പറഞ്ഞു നിർത്തിയതും, അവിടെ കറൻ്റ് പോയി. കേട്ടിരുന്നവർ അന്തം വിട്ടിരുന്നു. കറൻറ് പോയതോടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ട്, “പറഞ്ഞു തീർന്നില്ല ബാക്കി പറയാനുണ്ട്” എന്നൊക്കെ. പക്ഷേ ഇരുപത് മിനിറ്റ് കഴിഞ്ഞാണ് പിന്നെ കറൻറ് വന്നത്. അതിനും മുമ്പേ ജോസ് തോമസ് പറഞ്ഞ കാര്യം പൂർത്തീകരിക്കാനാവാതെ ആ പ്രോഗ്രാം അവസാനിപ്പിക്കേണ്ടി വന്നു”. മുകേഷ് പറയുന്നു.
about a director