Connect with us

മീനാക്ഷി ദിലീപിൻറെയും നമിത പ്രമോദിന്റെയും ഡാൻസ് വൈറലാകുന്നു; കണ്ണുതള്ളി ആരാധകർ !

Actor

മീനാക്ഷി ദിലീപിൻറെയും നമിത പ്രമോദിന്റെയും ഡാൻസ് വൈറലാകുന്നു; കണ്ണുതള്ളി ആരാധകർ !

മീനാക്ഷി ദിലീപിൻറെയും നമിത പ്രമോദിന്റെയും ഡാൻസ് വൈറലാകുന്നു; കണ്ണുതള്ളി ആരാധകർ !

നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11ന്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ആഘോഷങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ്ങും മൈലാഞ്ചിയും സംഗീതരാവുമൊക്കെയായി താരകുടുംബം ആഘോഷമാക്കി മാറ്റുകയാണ് വിവാഹം. നാദിര്‍ഷയുടെ ആത്മാര്‍ത്ഥ സുഹൃത്തായ ദിലീപും ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് ആയിഷ. പ്രീ വെഡ്ഡിങ് സെലിബ്രേഷന് ശേഷമായാണ് സംഗീതവും നൃത്തവുമൊക്കെയുള്ള ആഘോഷം നടന്നത്.

നിരവധി താരങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. കുടുംബസമേതമായാണ് രമേഷ് പിഷാരടി എത്തിയത്. നാദിര്‍ഷയും സഹോദരനായ സമദുമെല്ലാം ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും പാട്ടിനൊപ്പം ചുവടുവെച്ചിരുന്നു. ഡാന്‍സ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതിനിടയിലായിരുന്നു മീനാക്ഷി ദിലീപും നമിത പ്രമോദും വേദിയിലേക്ക് എത്തിയത്. മത്സരിച്ച് ചുവടുവെക്കുകയായിരുന്നു ഇരുവരും. മകളുടെ പ്രകടനം കണ്ട് മുന്‍നിരയിലുണ്ടായിരുന്നു ദിലീപും കാവ്യ മാധവനും. മീനാക്ഷിയുടെ ഡാന്‍സ് കിടുക്കിയെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. അമ്മയെപ്പോലെ തന്നെ മകളും മികച്ച നര്‍ത്തകിയായി മാറട്ടെയെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മഞ്ജു വാര്യരെ വെച്ചുള്ള താരതമ്യപ്പെടുത്തലുകളും സജീവമായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നത്. നാളുകള്‍ക്ക് ശേഷമായാണ് മീനാക്ഷിയെ പൊതുവേദിയില്‍ കാണണുന്നത്. ആ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. നമിത പ്രമോദും ഇവരുടെ സംഘത്തിലുണ്ട്.

ലേഡീസ് ഗ്യാങ്ങിന്റെ ചിത്രങ്ങളുമായാണ് ഇരുവരും എത്തിയത്. നാളുകള്‍ക്ക് ശേഷമായി എല്ലാവരേയും കാണാനായതിന്റെ സന്തോഷമായിരുന്നു താരപുത്രി പങ്കുവെച്ചത്. ദിലീപിനും കാവ്യ മാധവനും മുന്‍പായി നമിതക്കൊപ്പം മീനാക്ഷി എത്തിയിരുന്നു. ആരാധകരോടും സുഹൃത്തുക്കളോടുമെല്ലാം കുശലം പറഞ്ഞും സെല്‍ഫിക്ക് പോസ് ചെയ്തുമായിരുന്നു ദിലീപും കാവ്യ മാധവനുമെത്തിയത്. അതേസമയം മാതാപിതാക്കള്‍ക്ക് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു ഇടക്കാലത്ത്. ടിക് ടോക് വീഡിയോയിലൂടെ താരപുത്രി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു അന്ന് ആരാധകര്‍ പറഞ്ഞത്. സിനിമയല്ല ഡോക്ടറാവുകയാണ് മകളുടെ ലക്ഷ്യമെന്നും, താനും അത് പോത്സാഹിപ്പിച്ചുവെന്നും പറഞ്ഞ് ദിലീപും എത്തിയിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ലോക് ഡൗണായതോടെയായിരുന്നു നാട്ടിലേക്ക് തിരിച്ചെത്തിയത്.

about an actress

Continue Reading
You may also like...

More in Actor

Trending

Recent

To Top