Connect with us

പാപ്പുവിനൊപ്പമുള്ള വീഡിയോയുമായി അഭിരാമി! സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തിനാണ് നാട്ടുകാരെ കാണിക്കുന്നതെന്ന് കമന്റ്; ഉരുളയ്ക്ക് ഉപ്പേരി പോലെ ആ മറുപടിയും

Malayalam

പാപ്പുവിനൊപ്പമുള്ള വീഡിയോയുമായി അഭിരാമി! സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തിനാണ് നാട്ടുകാരെ കാണിക്കുന്നതെന്ന് കമന്റ്; ഉരുളയ്ക്ക് ഉപ്പേരി പോലെ ആ മറുപടിയും

പാപ്പുവിനൊപ്പമുള്ള വീഡിയോയുമായി അഭിരാമി! സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തിനാണ് നാട്ടുകാരെ കാണിക്കുന്നതെന്ന് കമന്റ്; ഉരുളയ്ക്ക് ഉപ്പേരി പോലെ ആ മറുപടിയും

ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സഹോദരി അഭിരാമി സുരേഷും. ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ഗായികയും സംഗീത സംവിധായികയുമൊക്കെയാണ് അഭിരാമി. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം.

ചെറുപ്പം മുതൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അഭിരാമി. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിലെ അഭിരാമിയുടെ വേഷം ശ്രദ്ധനേടിയിരുന്നു. ശേഷം കേരളോത്സവം, ഗുലുമാൽ, ദുൽഖർ സൽമാൻ നായകനായ ഹൺഡ്രഡ് ഡെയ്സ് ഓഫ് ലവ് എന്നീ സിനിമകളിലും അഭിരമായി അഭിനയിച്ചു. എന്നാൽ സിനിമയിൽ സജീവമാകാൻ നടിക്ക് സാധിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ അഭിരാമി സജീവമാണ്

ഇപ്പോഴിതാ പാപ്പുവിന് ഒപ്പമുള്ള ഒരു മനോഹര വീഡിയോ ആണ് അഭിരാമി പങ്കിട്ടത്. ഞങ്ങളുടെ ഔട്ടിങ്സ് ഇങ്ങനെയാണ് എന്ന ക്യാപ്ഷ്യനോടെ അഭിരാമി പങ്കിട്ട വീഡിയോ എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു പക്ഷത്തിന് ഇഷ്ടമായില്ല

ഞങ്ങളുടെ ഔട്ടിങ്സ് ഇങ്ങനെയാണ്. സ്നേഹം നിറയ്‌ക്കൂ. ഫുഡ് &ഫുഡ് ഒൺലി എന്ന ക്യാപ്‌ഷനുമായിട്ടാണ് അഭിരാമി വീഡിയോ പങ്കുവച്ചത്. വീഡിയോ ചുരുങ്ങിയ നേരത്തിനുള്ളിൽ വൈറൽ ആവുകയും ചെയ്തു. എന്നാൽ വളരെ മോശം കമന്റുകളാണ് ചിലർ വീഡിയോയ്ക്ക് കുറിച്ചത്.

എല്ലാം നാട്ടുകാരെ കാണിക്കണം, വെറും പട്ടി ഷോ! സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ നാട്ടുകാരെ കാണിക്കുന്നത് എന്നുതുടങ്ങി നിരവധി കമന്റുകൾ ആണ് അഭിരാമിക്ക് ലഭിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ കമന്റിന് അഭിരാമി മറുപടിയും നൽകിയിട്ടുണ്ട്

പട്ടി ഷോ എന്ന് പറയാനുള്ള മോശം ഒന്നും ഈ വീഡിയോ കണ്ടന്റിൽ ഇല്ല. അത്ര മോശപ്പെട്ട വീഡിയോയും അല്ല എന്റെ കുഞ്ഞിനൊപ്പം ഇട്ടത്. പിന്നെ നിങ്ങൾക്ക് ഈ കണ്ടന്റ് ഇഷ്ടമായില്ല എങ്കിൽ നിങ്ങൾക്ക് അത് കാണാതെ പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും നിര്ബന്ധിക്കില്ല കാണാൻ വേണ്ടി. നിങ്ങൾ പറഞ്ഞ സംഭവം കാണിക്കാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. കാണിക്കുമ്പോൾ ഈ കമന്റ് പിൻ ചെയ്യാം നോക്കണേ- അഭിരാമി കുറിച്ചു.

ഓ സോറി ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ബലാത്സംഗത്തിന് കാരണമാകുന്നു എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ ആണല്ലോ നമ്മൾ ജീവിക്കുന്നത്, നിങ്ങൾ പറഞ്ഞത് ശരിയാണ് എന്ന സർക്കാസം കമന്റും അഭിരാമി പങ്കുവച്ചു. നിങ്ങളുടെ നെഗറ്റിവിറ്റിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു, സർ! നല്ല ദിവസം! ആശംസിക്കുന്നുവെന്നും അഭിരാമി പങ്കിട്ട കമന്റിൽ പറയുന്നു.

More in Malayalam

Trending

Recent

To Top