Connect with us

നികുതി വെട്ടിപ്പ് നടത്തിയ ആ യുവ നടിയുടെ പേര് പുറത്ത് വിട്ട് സന്ദീപ് വാര്യര്‍; പിന്നീട് സംഭവിച്ചത്!

Malayalam

നികുതി വെട്ടിപ്പ് നടത്തിയ ആ യുവ നടിയുടെ പേര് പുറത്ത് വിട്ട് സന്ദീപ് വാര്യര്‍; പിന്നീട് സംഭവിച്ചത്!

നികുതി വെട്ടിപ്പ് നടത്തിയ ആ യുവ നടിയുടെ പേര് പുറത്ത് വിട്ട് സന്ദീപ് വാര്യര്‍; പിന്നീട് സംഭവിച്ചത്!

മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് സന്ദീപ് വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള പോസ്റ്റുകളെല്ലാം തന്നെ വളരെ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ ഇന്ന് പുറത്തുവിടുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ‘ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു. നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ്.’ എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇത് പ്രകാരം കൃത്യസമയത്ത് തന്നെ പുതിയ പോസ്റ്റുമായി അദ്ദേഹം എത്തി. അതില്‍ നികുതി വെട്ടിപ്പ് നടത്തിയ താരം ആരാണെന്നും അതിന്റെ രേഖകളുടെ ഫോട്ടോയും സന്ദീപ് വാര്യര്‍ കൊടുത്തിട്ടുണ്ട്.

സന്ദീപ് വാര്യരുടെ പുതിയ പോസ്റ്റ് ഇങ്ങനെയായിരുന്നു;

പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു.

വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി)യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു.

സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്
ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ…

പിന്നാലെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ‘എല്ലാം പുറത്ത് വിടുന്നുണ്ട് പക്ഷേ പിന്നിട് അതൊന്നും തെളിയിക്കാനോ അവരെ ശിക്ഷിക്കാനോ സാധിക്കുന്നില്ലല്ലോ. സിനിമാക്കാരൊക്കെ കുറച്ചെങ്കിലും അദ്ധ്വാനിച്ച് ഉണ്ടാക്കിയതാണ് എന്നെങ്കിലും പറയാം എന്നാല്‍ ഇവിടെയുള്ള രാഷ്ട്രീയക്കാരോ, ഇതുവരെക്കും വരുമാനം ലഭിക്കുന്ന ഒരു തൊഴിലും ചെയ്തതായി കാണുന്നില്ല എന്നിട്ടും കോടികളുടെ ആസ്തി. ഇതൊക്കെ എങ്ങനെ നേടി എന്നതാണ് ആദ്യം അന്വേഷിക്കേണ്ടത്. കാരണം അവര്‍ പൊതുമുതല്‍ കൈകാര്യം ചെയ്യുന്നവരാണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്.

സിനിമ മാത്രം പോരാ , 40 ലക്ഷത്തിന് ബസ്സ് സ്‌റ്റോപ്പ് പണിയുക , 1 കോടിക്ക് അലുകുലുക്ക് കെട്ടിടങ്ങള്‍ പണിയുക, അങ്ങനെയുള്ള ജനപ്രതിനിധികളും എന്നിട്ട് അതില്‍ സ്വന്തം പേരെഴുതിവക്കുന്നതും പോരാതെ അതിന് ഫ്‌ളക്‌സ് വേറെ അടിച്ചു വക്കുക, അതുപോലുള്ള മഹാന്മാരെ കൂടി ഒന്ന് സ്‌പോട്ടില്‍പോയി ഹൈലൈറ് ചെയ്താല്‍ നന്നാവും എന്നാണ് മറ്റൊരാള്‍ പറയുന്നത്.

സന്ദീപ് വാര്യരുടെ പോസ്റ്റ് പോയതോടെ നിരവധി പേര്‍ക്കാണ് സംശയം ബാക്കിയായത്. ഇനിയിപ്പോ നിമിഷയല്ലേ…, വേറെ ആരെങ്കിലുമാണോ?…, പണി കൊടുക്കാന്‍ പോയി എന്തെങ്കിലും പണി കിട്ടിയോ? സന്ദീപ് വാര്യരുടെ പോസ്റ്റ് ഇനിയും എത്തുമൊ? എന്താണ് സംഭവിച്ചത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്.

എന്നാല്‍ പോസ്റ്റ് മുക്കിയതല്ലെന്നു പോസ്റ്റ് ഫെയ്‌സ് ബുക്ക് റിമൂവ് ചെയ്തതാണെന്ന് വിശദീകരിച്ച് സന്ദീപ് വാര്യര്‍ ട്വിറ്ററില്‍ രംഗത്ത് എത്തി. 20 ലക്ഷം രൂപയുടെ നികതി വെട്ടിപ്പാണ് കണ്ടെത്തിയിരക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ ന്വേഷണത്തിന് ഒരുങ്ങുകയാണ് ജിഎസ്ടി ജോയന്റ് കമ്മീഷണര്‍. നികുതി വെട്ടിപ്പിന്റെ വിവരം പുറത്തുവിട്ടത് ബിജെപി നേതാവായ സന്ദീപ് ജി വാര്യരാണ്.

ഫേസ്ബുക്ക് മാസ്സ് റിപ്പോര്‍ട്ടിങ്… നിമിഷ സജയന് എതിരായ തെളിവുകള്‍ സ്വകാര്യത പോളിസിക്ക് എതിരെന്ന് എഫ്ബി…. എഫ്ബി പോസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തു. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അറിയിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വെളിപ്പെടുത്തല്‍ വരുന്നുണ്ടെന്നും അത് ഒരു സിനിമാക്കാരിയ്‌ക്കെതിരെയാണെന്നും സന്ദീപ് വാര്യര്‍ അറിയിച്ചിരുന്നു. ഫെയ്‌സ് ബുക്കിലെ ഈ കുറിപ്പ് കാരണം എതിരാളികള്‍ക്ക് നേരത്തെ തന്നെ മാസ് റിപ്പോര്‍ട്ടിംഗിന് സജ്ജമാകാന്‍ കഴിഞ്ഞു. അതാണ് സന്ദീപിന് തിരിച്ചടിയായത്. പിന്നാലെയാണ് അദ്ദേഹം ട്വിറ്ററിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top