Connect with us

ജയഭാരതിയുടെ ഓരോ ചവിട്ടും നമ്മുടെ പൊതുബോധത്തിലലിഞ്ഞുപ്പോയ ആണഹന്തയ്ക്ക് കിട്ടിയ തൊഴിയാണ്, എന്താണ് നീതി, സമത്വം, സ്വാതന്ത്ര്യമെന്ന് നല്ല വൃത്തിയും വെടിപ്പോടെയും സിനിമ പറയുന്നുണ്ട്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

Malayalam

ജയഭാരതിയുടെ ഓരോ ചവിട്ടും നമ്മുടെ പൊതുബോധത്തിലലിഞ്ഞുപ്പോയ ആണഹന്തയ്ക്ക് കിട്ടിയ തൊഴിയാണ്, എന്താണ് നീതി, സമത്വം, സ്വാതന്ത്ര്യമെന്ന് നല്ല വൃത്തിയും വെടിപ്പോടെയും സിനിമ പറയുന്നുണ്ട്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

ജയഭാരതിയുടെ ഓരോ ചവിട്ടും നമ്മുടെ പൊതുബോധത്തിലലിഞ്ഞുപ്പോയ ആണഹന്തയ്ക്ക് കിട്ടിയ തൊഴിയാണ്, എന്താണ് നീതി, സമത്വം, സ്വാതന്ത്ര്യമെന്ന് നല്ല വൃത്തിയും വെടിപ്പോടെയും സിനിമ പറയുന്നുണ്ട്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരാഴ്ച മുമ്പാണ് ജയ ജയ ജയ ഹേ കണ്ടത്. മസ്ക്കറ്റിലെ വോക്സ് സിനിമാസിൽ ഷോ ഹൗസ്ഫുള്ളായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഒരു സിനിമ തിയേറ്ററിൽ കണ്ടിട്ടില്ല. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. രാജ് ഭവനിലെ രാജേഷിൻ്റെ ആണഹന്തയെ അറഞ്ചം പുറഞ്ചം ചവിട്ടിക്കൂട്ടിയ ജയഭാരതിയായി ദർശന കത്തിക്കയറിയ സിനിമ നല്ല വൃത്തിയും വെടിപ്പോടെയും പറയുന്നുണ്ട് എന്താണ് നീതി, എന്താണ് സമത്വം ? എന്താണ് സ്വാതന്ത്ര്യമെന്ന്!

നായികയെന്നാൽ മേക്കപ്പിട്ട്, കേവലം മാദകത്വം തുളുമ്പി നിറഞ്ഞു നില്ക്കേണ്ടവൾ എന്ന കൺസപ്റ്റിനെ എത്ര മനോഹരമായിട്ടാണ് തൻ്റെ കോൺഫിഡൻസ് മുറ്റി നില്ക്കുന്ന ചലനങ്ങളും നോട്ടവും ചിരിയും കൊണ്ട് ഈ കൊച്ച് പെണ്ണ് തൂത്തെറിഞ്ഞത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരാഴ്ച മുമ്പാണ് ജയ ജയ ജയ ഹേ കണ്ടത്. മസ്ക്കറ്റിലെ വോക്സ് സിനിമാസിൽ ഷോ ഹൗസ്ഫുള്ളായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും ആസ്വദിച്ച് ഒരു സിനിമ തിയേറ്ററിൽ കണ്ടിട്ടില്ല. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ.

രാജ് ഭവനിലെ രാജേഷിൻ്റെ ആണഹന്തയെ അറഞ്ചം പുറഞ്ചം ചവിട്ടിക്കൂട്ടിയ ജയഭാരതിയായി ദർശന കത്തിക്കയറിയ സിനിമ നല്ല വൃത്തിയും വെടിപ്പോടെയും പറയുന്നുണ്ട് എന്താണ് നീതി, എന്താണ് സമത്വം ? എന്താണ് സ്വാതന്ത്ര്യമെന്ന്! നായികയെന്നാൽ മേക്കപ്പിട്ട്, കേവലം മാദകത്വം തുളുമ്പി നിറഞ്ഞു നില്ക്കേണ്ടവൾ എന്ന കൺസപ്റ്റിനെ എത്ര മനോഹരമായിട്ടാണ് തൻ്റെ കോൺഫിഡൻസ് മുറ്റി നില്ക്കുന്ന ചലനങ്ങളും നോട്ടവും ചിരിയും കൊണ്ട് ഈ കൊച്ച് പെണ്ണ് തൂത്തെറിഞ്ഞത്.

ടോക്സിക് പാരൻ്റിംഗ് മുതൽ ടോക്സിക് റിലേഷൻഷിപ്പ് വരെ, Misogyny എന്താണെന്നും പാട്രിയാർക്കി എന്താണെന്നും വ്യക്‌തതയോടെ പറയുന്ന നല്ല ക്ലാസ്സി സ്ത്രീപക്ഷ സിനിമയാണ് ജയ ജയ ജയ ഹേ. ”നീ കൊടുത്തിട്ട് വേണോ അവള്‍ക്ക് സ്വാതന്ത്ര്യം കിട്ടാൻ ” എന്ന മഞ്ജു പിള്ളയുടെ ഡയലോഗ് സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന ഷമ്മിമാരുടെ മുഖത്തുള്ള ഒരാട്ടാണ്. കഥാപരിസരം കൊല്ലം ജില്ലയായി തെരഞ്ഞെടുത്ത ഡയറക്ടർ കം സ്ക്രിപ്റ്റ് റൈറ്റർ ബ്രില്യൻസ് കാണാതെ പോകുന്നില്ല. മഹാനടൻ ജയൻ്റെ ഓർമ്മകൾ എന്നും താലോലിക്കുന്ന ഒരു ജനത എന്ന പോസിറ്റീവിനൊപ്പം ഗാർഹികപീഡനങ്ങൾ കാരണം കൊല്ലപ്പെട്ട വിസ്മയ, ഉത്ര എന്നിവരുടെ നാടെന്ന നെഗറ്റീവിറ്റി കൂടി ആ ജില്ലയ്ക്കുണ്ട്.

സിനിമയുടെ തുടക്കത്തിലൊക്കെ രാജേഷ് ജയഭാരതിക്ക് നല്കുന്ന തല്ല് കാണുമ്പോൾ വെറുതെ വിസ്മയ മനസ്സിലേയ്ക്ക് ഓടിയെത്തി. “ആണുങ്ങൾ ആയാൽ ഒന്നു തല്ലിയെന്നൊക്കെ ഇരിക്കും അതങ്ങു പെണ്ണുങ്ങൾ ക്ഷമിച്ചേക്കണം” എന്ന ജയഭാരതിയുടെ അമ്മയുടെ ഡയലോഗ് കേട്ടപ്പോൾ യഥാർത്ഥ ജീവിതത്തിൽ വിസ്മയ കരഞ്ഞുകൊണ്ട് അച്ഛനെ വിളിച്ചതും അതിന് അച്ഛൻ നല്കിയ ജീവിതമല്ലേ മോളെ ടൈപ്പ് ഉപദേശവും ഓർത്തു. സിനിമയിലെ ജയഭാരതിയായി മാറാൻ വിസ്മയയ്ക്കും ഉത്രയ്ക്കും കഴിഞ്ഞിരുന്നുവെങ്കിൽ അവരിന്ന് ജീവനോടെ ഇരുന്നേനേയെന്ന് വെറുതെയെങ്കിലും ഓർത്തു.

തുടക്കത്തിൽ അത്ര ഇന്റെറെസ്റ്റ് കാണിക്കാതെ പോപ്കോൺ മാത്രം ശ്രദ്ധിച്ചിരുന്ന ആമി രാജേഷ് ജയയെ തല്ലുന്നത് റിപ്പീറ്റ് മോഡിൽ കണ്ടപ്പോൾ പ്രഭീഷിനോട് “Why that man is so rude Acha” എന്ന് ചോദിക്കുന്നത് കേട്ടു. പിന്നീട് ജയ രാജേഷിനെ ചവിട്ടി ടിവി സ്റ്റാൻഡിനടിയിൽ ഇട്ടപ്പോൾ കൈയ്യടിച്ച് ചാടി തുള്ളി ജയഭാരതിക്ക് പിന്തുണ കൊടുത്തു എൻ്റെ നാലര വയസ്സുകാരി കുഞ്ഞി ഫെമിനിസ്റ്റ്. ബേസിലിൻ്റെ രാജേഷ് ഒരു രക്ഷയുമില്ല. അടിനാഭിക്ക് ചവിട്ടുകിട്ടിയ രാജേഷിൻ്റെ മുഖഭാവവും ശരീരഭാഷയും തിയേറ്ററിൽ ഉണ്ടാക്കിയ പ്രകമ്പനം ഉണ്ടല്ലോ അത് ആ കഥാപാത്രത്തിന് കിട്ടുന്ന കൈയ്യടിയാണ്.

ഇന്ദിരാഗാന്ധിയെ പോലെ വളർത്തുമെന്ന് പറയുകയും പ്രവൃത്തിയിൽ പെണ്ണിനെ കൂട്ടിലടച്ച് വളർത്തുകയും ചെയ്യുന്ന കോൺഗ്രസ്സ് കുടുംബം പറച്ചിൽ ഒന്ന് പ്രവൃത്തി വേറെയെന്ന തത്വം പാലിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിനിട്ട് കൊട്ടു കൊടുക്കുന്നു പിന്നീട് അജുവിൻ്റെ കഥാപാത്രത്തിലൂടെ സ്ത്രീ സ്വാതന്ത്ര്യം ഉറക്കെ പറയുന്ന എന്നാൽ ഉളളിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധത പേറുന്ന സഖാക്കന്മാർക്കിട്ട് കൊട്ടുന്നു. പിന്നീട് അസീസിൻ്റെ അനിയണ്ണനിലൂടെ ഇന്ത്യ ലോകത്തിലെ നമ്പർ 1 ആകുമെന്നു മിത്രങ്ങളുടെ സ്ഥിരം ആത്മവിശ്വാസത്തെ കൊട്ടുന്നു. ആ ഡയലോഗ് വന്നപ്പോൾ എൻ്റെ അടുത്തിരുന്ന വീട്ടിലെ മിത്രം ഒന്ന് പാളി നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.

ഒടുക്കം ആ വീഡിയോ വൈറൽ ആയപ്പോൾ റോഡ് സൈഡിൽ സംസാരിച്ചു നില്ക്കുന്ന രാജേഷിനോട് എടാ രാജേഷേ, ഞങ്ങളുടെ വീട്ടിലെ ആണുങ്ങളെ കണ്ടു പഠിക്ക് എന്ന് ഉപദേശിച്ച് അടിമുടി മൂടി പോകുന്ന കറുത്ത പർദ്ദാധാരിണി കൂടിയായപ്പോൾ എല്ലാം പൂർണ്ണം! ആ സീനിൽ അനിയണ്ണൻ്റെ അന്തംവിട്ടൊരു നില്പ്പുണ്ട്! എജ്ജാതി! പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുമ്പോൾ എല്ലാത്തിനിട്ടും നടത്തണം. അല്ലാതെ ഒന്നിനിട്ട് മാത്രമാവരുത്. അതാണ് ഈ സിനിമയുടെ മാജിക്കും!

അനിയണ്ണനായി അസീസ് പൊളിച്ചടുക്കി. ഒരു സ്ത്രീക്ക് വേണ്ടത് എന്തൊക്കെയെന്ന ചോദ്യത്തിന് ഭക്തി, സംസ്കാരം, കുട്ടികൾ എന്ന് എത്ര നിഷ്കളങ്കമായിട്ടാണ് അങ്ങോർ മറുപടി കൊടുക്കുന്നത്. പിന്നെ രാജേഷിൻ്റെ അമ്മയായി വന്ന നടിയെ കുറിച്ച് പറയാൻ വാക്കുകളില്ല. ഒരു KPAC ലളിതാമ്മ സ്റ്റൈൽ ആക്ടിങ്. ഈ സിനിമയിൽ ഒരു സീനിൽ വന്നു പോവുന്ന ആളു മുതൽ രാജേഷിൻ്റെ രാജ്ഭവൻ വരെ ജീവിച്ച് അഭിനയിക്കുകയാണ്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ ചലനങ്ങളിലുമുണ്ട് അവരുടെ സ്റ്റേറ്റ്മെൻ്റ് !

ഒരേ മുഖഭാവത്തോടെ എന്നും രാവിലെയും വൈകിട്ടും സിങ്കിലെ പാത്രം കഴുകുന്നതും ഭയങ്കര പാസ്സീവ് വയലൻസ് ഉണ്ടെന്നു കാണിക്കാൻ ആർത്തവത്തെ പിടിച്ച് ഇടയ്ക്കിടുന്നതും ശബരിമലയ്ക്ക് പോവാൻ മാലയിട്ട രണ്ട് അയ്യപ്പന്മാരുടെ മേലേയ്ക്ക് സിങ്കിലെ മലിനജലം കോരിയൊഴിച്ചിട്ട് നായിക ഇറങ്ങി പോവുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം എന്ന് ഉദ്ഘോഷിച്ചവർ ജയ ജയ ജയ ഹേ കാണുക Its not their cup of tea എന്നു തന്നെ പറയേണ്ടി വരും.

പാട്രിയാർക്കിയുടെ ആവരണം സമർത്ഥമായി പുറത്തേയ്ക്ക് ഇട്ട് ഉള്ളിൽ നിറയെ ശബരിമല സ്ത്രീ പ്രവേശനത്തിനു വേണ്ടിയുള്ള വിപ്ലവധ്വനികളുടെ ആരവങ്ങളും പുകസ വക്താക്കളുടെ സെലക്ടീവ് മത വിദ്വേഷവും മാത്രം വരുന്നതല്ല സ്ത്രീപക്ഷ സിനിമ. ഒരു വിശ്വാസസമൂഹത്തെയും കരിവാരിതേയ്ക്കാതെ ഏറ്റവും relevant ആയ ഒരു സോഷ്യൽ ഇഷ്യുവിനെ എങ്ങനെ അഡ്രസ്സ് ചെയ്യാമെന്നു ഈ സിനിമ കാണിക്കുന്നു. ജയഭാരതിയുടെ ഓരോ ചവിട്ടും നമ്മുടെ പൊതുബോധത്തിലലിഞ്ഞുപ്പോയ ആണഹന്തയ്ക്ക് കിട്ടിയ തൊഴിയാണ്. നന്ദി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top