Malayalam
ബീച്ചില്‍ ഗ്ലാമര്‍ ലുക്കിലെത്തി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം
ബീച്ചില്‍ ഗ്ലാമര്‍ ലുക്കിലെത്തി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ കാണാം
ഒറ്റ കണ്ണിറുക്കി കാണിച്ച് കേരളിയരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയ വാര്യര്‍. ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രിയ വാര്യര്‍ ചേക്കേറുന്നത്. പിന്നീട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഇപ്പോള്‍ മറ്റ് ഭാഷാ ചിത്രങ്ങളിലാണ് പ്രിയ കൂടുതലായും അഭിനയിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പലപ്പോഴും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ തയ്‌ലന്‍ഡില്‍ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. നിരവധി പേരാണ് കമന്റുകളുമായി എത്തിിരിക്കുന്നത്. അന്യഭാഷയിലേക്ക് എത്തിയതിനുശേഷം താരത്തിന്റെ വസ്ത്രധാരണത്തില്‍ ഒക്കെ ഒരുപാട് മാറ്റം വന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കുറച്ചുകൂടി താരം ഗ്ലാമറസായി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇന്‍സ്റ്റഗ്രാമിലും മറ്റും താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ടോപ്പും കരുപ്പ് ജീന്‍സ് ഷോര്‍ട്‌സും ധരിച്ച ചിത്രങ്ങളും കടലില്‍ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തല്‍ പഠിക്കുന്ന ചിത്രങ്ങളും പ്രിയ പങ്കുവെച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലെ മായ ബേ എന്ന ബീച്ചില്‍ നിന്നുമാണ് ചിത്രങ്ങള്‍.