Malayalam
മുറിവുകള്‍ ഏറെക്കുറെ ഭേദമായി; പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ച് സംസാരിച്ചു, പ്രാര്‍ത്ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് അഭിരാമി സുരേഷ്
മുറിവുകള്‍ ഏറെക്കുറെ ഭേദമായി; പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ച് സംസാരിച്ചു, പ്രാര്‍ത്ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് അഭിരാമി സുരേഷ്
മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്.
അടുത്തിടെ അഭിരാമി സുരേഷിന് ഒരു അപകടം പറ്റിയിരുന്നു. മിക്‌സി പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. കുക്കിംഗ് വീഡിയോ ചെയ്യുന്നതിനിടയിലാണ് അഭിരാമിക്ക് പരിക്ക് പറ്റിയത്. അഭിരാമി തന്നെയാണ് തനിക്ക് അപകടം പറ്റിയ വിവരം പങ്കുവെച്ചത്. ഇപ്പോള്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അഭിരാമി. മുറിവുകള്‍ ഏറെക്കുറെ ഭേദമായെന്നും വളരെ കുറച്ച് മരുന്നുകള്‍ കഴിച്ചാല്‍ മാത്രം മതിയെന്നും അഭിരാമി പറഞ്ഞു.
നിരവധിപേരാണ് ഫോണ്‍കോളിലൂടേയും മെസേജുകളിലൂടെയും തന്റെ സുഖവിവരം തിരക്കിയതെന്നും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ച് സംസാരിച്ചെന്നും അഭിരാമി പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണ് പരിക്കില്‍ നിന്ന് അതിവേഗം മുക്തി നേടാന്‍ സഹായിച്ചതെന്നും അഭി പറഞ്ഞു. ഈ വര്‍ഷം വളരെ ദുര്‍ഘടമായിരുന്നു. ശരിയാണ് ഒരു ഭാഗത്ത് നമ്മുടെ കട വന്നു. പക്ഷേ ഒരിക്കലും റീപ്ലേയ്‌സ് ചെയ്യാന്‍ സാധിക്കാത്ത വലിയൊരു നഷ്ടം നമ്മുടെ ഫാമിലിയില്‍ വന്നതാണ്.
അച്ഛന്‍ ഞങ്ങളെ വിട്ടുപോയ വര്‍ഷമാണ്. ഒരിക്കലും റിക്കവര്‍ ആവാന്‍ പറ്റാത്ത ഒരു വേദനയാണ്. അച്ഛന്‍ എവിടെയാണെങ്കിലും അച്ഛന്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ള കലയാണെങ്കിലും അച്ഛന്‍ ഞങ്ങള്‍ ഹാപ്പിയായിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് അഭിരാമി പറഞ്ഞു. നവംബര്‍ അവസാനമാണ് പാചകത്തിനിടെ അഭിരാമിക്ക് പരിക്കേറ്റത്. മാങ്ങ കൊണ്ട് രസം ഉണ്ടാക്കുന്നതിനടയില്‍ ആണ് അപകടം ഉണ്ടായത മിക്‌സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കയ്യില്‍ തട്ടി മുറയുകയായിരുന്നു.
വലത് കയ്യിലെ 5 വിരലുകള്‍ക്കും പരിക്കേറ്റിരുന്നു. കയ്യില്‍ ചെറിയ രീതിയല്‍ പൊള്ളലുമേറ്റു. അപകടത്തിന് തൊട്ടുപിന്നാലെ തന്നെ വീഡിയോ പങ്കുവെച്ചിരുന്നു. ആദ്യം കുക്കിംഗുമായിബന്ധപ്പെട്ട കുറച്ച് കാര്യങ്ങള്‍ പറയുന്നത് പിന്നീട് അപകടം സംഭവച്ചതിനെക്കുറിച്ച് പറയുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇത് വളരെ ഹാപ്പിയായി പോയിക്കാെണ്ടിരുന്ന കണ്ടന്റായിരുന്നു.
മാങ്ങയാണോ മിക്‌സിയാണോ അതോ സമയമാണോ ചതിച്ചതെന്ന് അറിയില്ല. ഗംഭീരമായൊരു പണി കിട്ടി. നിങ്ങളെ കൊതിപ്പിച്ചതു കൊണ്ട് കിട്ടിയതാകും. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല. മിക്‌സ് പൊട്ടിത്തെറിച്ച് കയ്യില്‍ അതിന്റെ ബ്ലെയ്ഡ് കൊണ്ട് മുറിഞ്ഞിരിക്കുകയാണ്. ആ സമയത്ത് എടുത്ത വീഡിയോ ആയതിനാല്‍ കൈ താനെ വിറയ്ക്കുന്നുണ്ടെന്നും അഭിരാമി പറയുന്നു.
കുറച്ച് കാലത്തിന് ശേഷം വീഡിയോ ഒക്കെ ചെയ്ത് സന്തോഷത്തോടെ തിരിച്ചുവരാം എന്ന് കരുതിയതാണ്. പക്ഷെ അവിടെയും പണി പാളി എന്നാണ് അഭിരാമി പറയുന്നത്. ഞാന്‍ ഇന്നോ ഇന്നലെ കുക്കിംഗ് തുടങ്ങിയതല്ല. ലോക്ക് ചെയ്ത മിക്‌സിയാണ്. പക്ഷെ മിക്‌സി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്. ആദ്യത്തെ പത്ത് മിനുറ്റ് എന്റെ റിലേ കട്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ബോധവുമില്ലായിരുന്നു. ശര്‍ദ്ദിക്കാന്‍ വരുകയും തല കറങ്ങുകയുമൊക്കെ ചെയ്തു. ഇത് സംഭവിച്ചെന്ന് കരുതി ഞാന്‍ കുക്കിംഗ് നിര്‍ത്തില്ലെന്നും അഭിരാമി പറയുന്നു.
ലോക്കൊക്കെ മൂന്നാല് വട്ടം നോക്കിയതാണ്. എന്നാലും പറ്റണത് പറ്റും. കണ്ണില്‍ കൊണ്ടത് പുരികത്ത് കൊണ്ടുവെന്ന് കരുതിയാല്‍ മതി. ആഴത്തിലുള്ള മുറിവാണെന്നും അഭിരാമി പറയുന്നത്. അതേസമയം കയ്യില്‍ കെട്ടൊക്കെയിട്ട ശേഷം സിമ്പിളായ കാര്യങ്ങള്‍ കുക്ക് ചെയ്യാം. അങ്ങനെയൊന്നും എന്നെ തളര്‍ത്താനാകില്ല. ചൂടിന്റെ പ്രഷറോ, കുക്കറിന്റെ ലോക്കിന്റെ പ്രശ്‌നമോ ആകാം കാരണമെന്നും അഭിരാമി പറയുന്നു. ആശുപത്രിയില്‍ നിന്നും ചികിത്സ തേടുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.
കടുത്ത സൈബര്‍ ആക്രമണങ്ങളും ട്രോളുകളും വരുമ്പോള്‍ പലപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിക്കാറുള്ളത് അഭിരാമിയാണ്. വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അമൃതയ്ക്ക് ഒപ്പം ശക്തമായ പിന്തുണയേകി അഭിരാമി ഉണ്ടായിരുന്നു. അടുത്തിടെ അമൃതയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃത ഏറ്റവും മികച്ച അമ്മയാണെന്ന് പറയുകയാണ് അഭിരാമി. പാപ്പുവിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പാട്ട് പാടാന്‍ പറഞ്ഞപ്പോഴാണ് അഭിരാമി അമൃത എന്ന അമ്മയെ കുറിച്ച് പറഞ്ഞത്.
കണ്ണാം തുമ്പി പോരാമോ എന്ന ഗാനമായിരുന്നു അഭിരാമി പാടിയത്. ഇത് പാടിയത് എനിക്ക് പാപ്പുവുമായിട്ട് ഉള്ള കണക്ഷനേക്കാള്‍ ഏറെ അമൃത ചേച്ചിയ്ക്കും പാപ്പുവിനും ചേരുന്ന പാട്ട് ഇതാണെന്നായിരുന്നു അഭിരാമി പറഞ്ഞത്. അമൃത ചേച്ചി ഈ വാര്‍ത്തകളില്‍ കാണുന്നത് പോലെ ഒന്നുമല്ല. ആള്‍ അടിപൊളിയാണ്. എന്നേക്കാള്‍ ഒക്കെ നൂറു നൂറു വട്ടം അടിപൊളി സ്ത്രീയും അമ്മയും ഒക്കെയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച അമ്മയാണ് അമൃത. അവര്‍ രണ്ടുപേരും വളരെ ചില്ലാണ് എന്നായിരുന്നു അഭിരാമി പറഞ്ഞത്.
