മഞ്ജു വാര്യര്‍-ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിലെ ചില കൗതുകകരമായ സാമ്യതകള്‍ കണ്ടോ!
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.
എന്നാല്‍ ഇപ്പോഴിതാ മഞ്ജു വാര്യര്‍-ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിലെ ചില കൗതുകകരമായ സാമ്യതകള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കാവ്യയുടെയും മഞ്ജുവിന്റെയും ആദ്യ നായകന്‍ ദിലീപാണെന്ന ബന്ധവുമുണ്ട്. ദിലീപും മഞ്ജുവും ഒന്നിച്ച സല്ലാപവും ദിലീപും കാവ്യയും ഒന്നിച്ച ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രവും മികച്ച വിജയം നേടുകയും ചെയ്തു.
കാവ്യയും ദിലീപും തകര്‍ത്തഭിനയിച്ച് ഗംഭീര വിജയമായ ചിത്രമാണ് മീശമാധവന്‍. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിന്റെയും ഇപ്പോഴത്തെ ഭാര്യ കാവ്യയുടെയും അച്ഛന്റെ പേര് മാധവന്‍ എന്നാണ്. കാവ്യ മാധവന് 39 ഉം, മഞ്ജു വാര്യര്‍ക്ക് 45 ഉം വയസ്സാണ് പ്രായം. ഇരുവരും ജനിച്ചത് സെപ്റ്റംബര്‍ മാസത്തിലാണ്. സെപ്റ്റംബര്‍ 10 ന് ജനിച്ച മഞ്ജുവും സെപ്റ്റംബര്‍ 19 ന് ജനിച്ച കാവ്യയും കന്നിരാശിക്കാരാണ്.
കാവ്യ മാധവന്റെയും മഞ്ജു വാര്യരുടെയും പേരിലുമുണ്ട് ചെറിയ ചില സാമ്യങ്ങള്‍. മഞ്ജു (manju) എന്നും കാവ്യ (kavya) എന്നും ഇംഗ്ലീഷിലെഴുതിയാല്‍ അഞ്ച് അക്ഷരങ്ങളാണ്. സ്‌കൂള്‍ പഠന കാലത്ത് മഞ്ജു വാര്യരും കാവ്യ മാധവനും കലാതിലക പട്ടം അണിഞ്ഞിട്ടുണ്ട്. രണ്ട് പേരും നൃത്ത രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. വിവാഹത്തിലുമുണ്ട് സാമത്യകള്‍.
വളരെ രഹസ്യമായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തിന് സാക്ഷിയായത്. ദിലീപ് – കാവ്യ വിവാഹത്തിലും ഒരു സ്വകാര്യത ഉണ്ടായിരുന്നു. വിവാഹ ദിവസമാണ് പുറം ലോകം വിവരം അറിഞ്ഞത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ഇവരുടെ വിവാഹത്തിനും സാക്ഷിയായത്. എന്നാല്‍ മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ മീനാക്ഷി രണ്ടാം വിവാഹത്തിനുണ്ടായിരുന്നു.
അടുത്തിടെ ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് ഒരു ജ്യോത്സ്യന്‍ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഇവരുടെ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ എന്നയാള്‍ പറയുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ജ്യോത്സ്യന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏകദേശം മൂന്നൂറ്റിയമ്പതോളം പ്രവചനങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ 95 ശതമാനം നടന്നിട്ടുണ്ടുമെന്നും സ്വയം സ്ഥാപിച്ചുകൊണ്ടാണ് സന്തോഷ് സംസാരിക്കുന്നത്.
‘കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാര്‍ത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാന്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു, 2016 മുതല്‍ 2019 വരെയുള്ള കാലത്തില്‍ രാഹുര്‍ ദശയില്‍ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തില്‍ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാല്‍ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.
അപ്പോള്‍ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേര്‍ന്നിട്ട് വിവാഹം കഴിച്ചാല്‍ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോള്‍ നടക്കാന്‍ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ ആ വിവാഹം ആ സമയത്തുതന്നെ നടന്നുവെന്നും ജ്യോതിഷി പറഞ്ഞിരുന്നു. ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനില്‍ക്കുമ്പോള്‍ ഈ വിവാഹം നടന്നാല്‍ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകുമെന്ന് ഞാന്‍ പ്രവചിച്ചതാണ്’എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ പറയുന്നു. അതിന്റെ ഭാഗമായാണ് ദിലീപ് ജയിലില്‍ കിടന്നത്. ദിലീപ് എപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങുമെന്നും താന്‍ പറഞ്ഞിരുന്നു, താന്‍ പറഞ്ഞ സമയത്ത് തന്നെയാണ് ദിലീപിന് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി അവകാശപ്പെടുന്നു.