Connect with us

‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’? അഭയ ഹിരണ്മയിയോട് വിവാഹ അഭ്യർത്ഥത!

Social Media

‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’? അഭയ ഹിരണ്മയിയോട് വിവാഹ അഭ്യർത്ഥത!

‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’? അഭയ ഹിരണ്മയിയോട് വിവാഹ അഭ്യർത്ഥത!

മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചത്. ഒരുപാട് പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ലെങ്കിലും പാടിയ ഗാനങ്ങളിൽ മിക്കതും ആരാധകർ ഏറ്റെടുത്തവയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾക്ക് അഭയ മറുപടിയും നൽകാറുണ്ട്

ഇപ്പോഴിതാ, തനിക്ക് വന്ന ഒരു പ്രണയാഭ്യർത്ഥനയെ കുറിച്ച് വ്യക്തമാക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ചോദ്യവും മറുപടിയും അഭയ പങ്കുവച്ചിരിക്കുന്നത്. ‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’ എന്നാണ് റഫീഖ് എന്ന് പേരുള്ള ആരാധകൻ ചോദിച്ചത്. പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ, ചോദ്യം രസകരമാണെന്നും എന്നാൽ തന്റെ മറുപടി നോ ആണെന്നും വ്യക്തമാക്കി.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് അഭയയുടെത്. ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് തകരുകയും ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിലൊന്നും അഭയ പ്രതകരിച്ചിരുന്നില്ല.

അഭയ ഇപ്പോൾ തിരക്കിന്റെ ലോകത്താണ്. സംഗീത ലോകത്തേക്ക് കൂടുത ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. അടുത്തിടെയായി ഇൻസ്റ്റാഗ്രാം വൺ മിനിറ്റ് മ്യൂസിക് വീഡിയോ അഭയ തുടക്കം കുറിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയിരുന്നു അതിന് ലഭിച്ചത്. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഒമര്‍ ലുലുവിന്റെ പുതിയ സിനിമയിലും അഭയ പങ്കാളിയാവുന്നുണ്ട്. പുതിയ ചിത്രമായ നല്ല സമയത്തില്‍ അഭയ ഹിരണ്‍മയിയും ഗാനം ആലപിച്ചിട്ടുണ്ട്. പാട്ട് മാത്രമല്ല മോഡലിംഗിലും സജീവമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് അഭയ പലപ്പോഴും ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്.

More in Social Media

Trending