Connect with us

കിടിലൻ ലുക്കിൽ റിമ കല്ലിങ്കൽ; വൈറൽ ചിത്രങ്ങൾ കാണാം

Social Media

കിടിലൻ ലുക്കിൽ റിമ കല്ലിങ്കൽ; വൈറൽ ചിത്രങ്ങൾ കാണാം

കിടിലൻ ലുക്കിൽ റിമ കല്ലിങ്കൽ; വൈറൽ ചിത്രങ്ങൾ കാണാം

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കലിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങൾ ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു . ഹാപ്പി ഹസ്.ബാൻഡ്സ് ഇറങ്ങിയതോടെയാണ് കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയായി റിമ മാറിയത്.

അവധിക്കാല യാത്രകളും ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ റിമ കല്ലിങ്കൽ സൃഷ്ടിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷം ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവിനൊപ്പം നടത്തിയ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ റിമയുടെ അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഊഞ്ഞാലാടുന്ന ചിത്രങ്ങളാണ് റിമ പങ്കുവെച്ചത്. ഇത്തവണത്തെ അവധിയാഘോഷം എവിടെയാണെന്ന് വ്യക്തമല്ല. ഏതായാലും ചിത്രങ്ങൾ വൈറലായിട്ടുണ്ട്

ചിത്രങ്ങൾ കാണാം…

അടുത്തിടെ ‘ഉള്ളിലൊരു സമുദ്രം’ എന്ന് അർത്ഥം വരുന്ന ‘the Ocean Within’ എന്ന ക്യാപ്ഷനോടെയാണ് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അധികം തിരയില്ലാത്ത ബീച്ചിൽനിന്നാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബീച്ചിലെ മരകഷ്ണത്തിൽ ചാഞ്ഞുകിടന്നുകൊണ്ടുള്ള ചിത്രവും, ചെറുതിരയിൽ മുങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങളുമാണ് ഫോട്ടോഷൂട്ടിലുള്ളത്.

മിനി ഡ്രസിൽ അധികം മേക്കപ്പൊന്നുമില്ലാതെയാണ് റിമ കല്ലിങ്കൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സ്റ്റൈലിസ്റ്റ് കൊഞ്ചിത ജോൺ ആണ്. റിമയുടെ ചിത്രങ്ങൾക്ക് ആരാധകർ മാത്രമല്ല, അടുത്ത സുഹൃത്തുക്കളായ സിനിമാതാരങ്ങളും കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദർശന രാജേന്ദ്രൻ, അഭിരാമി, കവിത് എസ് നായർ എന്നിവരൊക്കെ ചിത്രങ്ങൾക്ക് രസകരമായ കമന്‍‌റുകൾ നൽകിയിട്ടുണ്ട്.

സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഭർത്താവ് ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കൽ ചിത്രം. പിണറായി, തലശേരി എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം നടന്നത്.

More in Social Media

Trending