Connect with us

ആ ബന്ധത്തില്‍ അമ്മയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അഭയ, മകളുടെ ഈ വാര്‍ത്ത തനിക്ക് താങ്ങാന്‍ പറ്റിയിരുന്നില്ല, വീട്ടിലെ മൂത്ത കുട്ടിയായത് കൊണ്ട് അവളുടെ ഇഷ്ടത്തിന് സമ്മതിച്ചെന്ന് താരമാതാവ്

Malayalam

ആ ബന്ധത്തില്‍ അമ്മയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അഭയ, മകളുടെ ഈ വാര്‍ത്ത തനിക്ക് താങ്ങാന്‍ പറ്റിയിരുന്നില്ല, വീട്ടിലെ മൂത്ത കുട്ടിയായത് കൊണ്ട് അവളുടെ ഇഷ്ടത്തിന് സമ്മതിച്ചെന്ന് താരമാതാവ്

ആ ബന്ധത്തില്‍ അമ്മയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അഭയ, മകളുടെ ഈ വാര്‍ത്ത തനിക്ക് താങ്ങാന്‍ പറ്റിയിരുന്നില്ല, വീട്ടിലെ മൂത്ത കുട്ടിയായത് കൊണ്ട് അവളുടെ ഇഷ്ടത്തിന് സമ്മതിച്ചെന്ന് താരമാതാവ്

വിവാഹം കഴിക്കാതെ ഗോപി സുന്ദറുമായി കൂടെ ലിവിങ് ടുഗദറായി ജീവിക്കുകയായിരുന്നു അഭയ ഹിരണ്മയി . പതിനാല് വര്‍ഷത്തോളമായി ഒരുമിച്ച് കഴിഞ്ഞെങ്കിലും ആ ബന്ധം അടുത്തിടെയാണ് അവസാനിപ്പിച്ചത്. കുറച്ച് മാസങ്ങളായി ഇവരെ കുറിച്ചുള്ള കഥകളാണ് എല്ലായിടത്തും. കഴിഞ്ഞ ദിവസം അഭയ എംജി ശ്രീകുമാറിന്റെ പറയാം നേരം എന്ന ഷോയിലേക്ക് അതിഥിയായി എത്തിയിരുന്നു.

വ്യക്തി ജീവിതത്തിലേയും കരിയറിലേയും കാര്യങ്ങളെക്കുറിച്ചുള്ള അഭയയുടെ നിര്‍ണായകമായ തുറന്നുപറച്ചില്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഇതാദ്യമായാണ് ഒരു ഷോയില്‍ വെച്ച് അഭയ ഗോപി സുന്ദറിനെക്കുറിച്ച് സംസാരിച്ചത്. ഷോയിലേക്ക് അഭയ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു.

അമ്മ ലതികയ്ക്ക് മകള്‍ അഭയ ഹിരണ്‍മയിയെ കുറിച്ച് പറയാനുള്ളത് എന്താണെന്നാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്. ‘ഈ കുട്ടി നല്ലവളാണ്. കളങ്കമില്ലാത്തവളാണ്. എല്ലാം തുറന്ന് പറയും. അവള്‍ ചിന്തിക്കുന്ന കാര്യം അതങ്ങനെ തന്നെയാണെന്ന് സമര്‍ഥിക്കുമെന്നും’, അമ്മ പറയുന്നു. ഗോപി സുന്ദറുമായിട്ടുള്ള തന്റെ ബന്ധത്തില്‍ അമ്മയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അഭയ പറയുന്നത്.

‘ഞാനങ്ങനൊരു ഇടുങ്ങിയ ചുറ്റുപാടില്‍ വളര്‍ന്ന ആളാണെന്നാണ് ലതിക പറയുന്നത്. നാല് ആങ്ങളമാരുടെ ഏറ്റവും ഇളയ അനിയത്തിയായി വളര്‍ന്ന ആളാണ് ഞാന്‍. അത്രയും സ്ട്രിക്ട് ആയിരുന്നു വീട്ടില്‍. അങ്ങനെയുള്ളപ്പോള്‍ മകളുടെ ഈ വാര്‍ത്ത തനിക്ക് താങ്ങാന്‍ പറ്റിയിരുന്നില്ല. അച്ഛനും അങ്ങനെ തന്നെയായിരുന്നു. പിന്നെ വീട്ടിലെ മൂത്ത കുട്ടിയായത് കൊണ്ട് അവളുടെ ഇഷ്ടം എന്താണോ അതിന് സമ്മതിക്കുകയായിരുന്നുവെന്ന്’, താരമാതാവ് പറയുന്നു.

ഇപ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ എന്നും അവതാരകന്‍ അഭയയോട് ചോദിച്ചിരുന്നു. എന്നാല്‍ ‘ഒട്ടും കുറ്റബോധം തോന്നാത്ത ജീവിതമാണ് എന്റേത്. ഞാനൊരു റാണിയെ പോലെയാണ് ജീവിച്ചത്. ഇനി ജീവിക്കാന്‍ പോവുന്നതും റാണിയെ പോലെയായിരിക്കുമെന്ന്’, അഭയ പറയുന്നു. ഗായികയുടെ ഈ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇതുപോലെ ശക്തമായ തീരുമാനങ്ങളുമായി ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ജീവിതത്തില്‍ ചില പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ കൂടുതല്‍ കരുത്തുണ്ടാകും. അഭയ ഹിരണ്‍മയി റാണിയായി തന്നെ ജീവിക്കു, നല്ലൊരമ്മകൂടെയുണ്ടല്ലോ ആശംസകള്‍.. എന്നാണ് വീഡിയോയുടെ താഴെ ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്. അമ്മമാര്‍ നമ്മോടൊപ്പം എപ്പോഴും കാണും ആരൊക്ക തള്ളിപ്പറഞ്ഞാലും അച്ഛനും അമ്മയും ഒപ്പം കാണും. നല്ല കുട്ടിയായി, കളങ്കമില്ലാത്ത കുട്ടിയായി അമ്മയും മോളും പരസ്പരം തണലായി ക്യൂന്‍ ആയി തന്നെ കഴിയുവാന്‍ ഇടയാകട്ടെ.

അഭയ ഹിരണ്‍മയി നല്ല മനസ്സിന് ഉടമയാണ്. പോസിറ്റീവ് തിങ്കിങ്ങ്. എന്നും ജ്വലിച്ച മനസ്സുമായി ഉയരങ്ങളില്‍ എത്തട്ടെ. ജീവിതം ഇങ്ങനെ ഒക്കെ ആകുന്നതും ഓരോ സാഹചര്യത്തിലാണ്. ഏതു സാഹചര്യവും തരണം ചെയ്തു മുന്നേറുകയാണ് വേണ്ടത്. ദൈവത്തിന്റെ മുന്നില്‍ മാത്രം തോറ്റാല്‍ മതി. ദൈവം ഒരു കഴിവ് തന്നിട്ടുണ്ട്. അതുമതി ജീവിതം ധന്യമാകാന്‍.. എന്ന് തുടങ്ങി അഭയയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

More in Malayalam

Trending

Recent

To Top