Connect with us

അച്ഛന്‍ ചെയ്യിക്കുന്നതാണെന്ന് വിശ്വസിക്കാനാണിഷ്ടം, ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം നടത്തി അഭയ ഹിരണ്‍ മയി

Malayalam

അച്ഛന്‍ ചെയ്യിക്കുന്നതാണെന്ന് വിശ്വസിക്കാനാണിഷ്ടം, ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം നടത്തി അഭയ ഹിരണ്‍ മയി

അച്ഛന്‍ ചെയ്യിക്കുന്നതാണെന്ന് വിശ്വസിക്കാനാണിഷ്ടം, ശാസ്ത്രീയ സംഗീതത്തില്‍ അരങ്ങേറ്റം നടത്തി അഭയ ഹിരണ്‍ മയി

ശാസ്ത്രീയ സംഗീത കച്ചേരിയില്‍ അരങ്ങേറ്റം നടത്തി ഗായിക അഭയ ഹിരണ്‍മയി. കച്ചേരിയുടെ അനുഭവവും കൂടെ നിന്നവര്‍ക്ക് നന്ദിയും പറഞ്ഞുകൊണ്ട് അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തിരുവനന്തപുരം കുണ്ടമണ്‍ഭാഗം ദേവി ക്ഷേത്ര ഉത്സവത്തിലായിരുന്നു അരങ്ങേറ്റം.

അഭയയുടെ കുറിപ്പ് ഇങ്ങനെ;

ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു ,പലപ്പോഴും എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല.കുടുംബത്തിലെ സംഗീത വിധ്വന്മർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തു എന്ന് അഹങ്കാരം അല്ലാ അവരിത് ചെയ്തില്ലലോ അപ്പൊ ഞാൻ എങ്ങനെ ചെയ്യും എന്ന ഞായമില്ലായ്മയാണ് എന്റെ മുന്നിൽ ഉണ്ടായിരുന്നത് .

തെറ്റുകള് ഉണ്ടായിരുന്നു,പക്ഷെ കച്ചരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി.ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി. ആദ്യമേ ‘അമ്മ ഒരു പ്രൊഫഷണൽ കച്ചേരി ആര്ടിസ്റ്റിനെ പോലെ എന്നൈ പേടിപ്പിച്ചെങ്കിലും ,പേടിപ്പിച്ചിട്ടു ഒരു കാര്യമില്ല എന്ന് മനസിലാക്കി ‘അമ്മ അവസാനഎം എങ്ങനെ എങ്കിലും വൃത്തിയായി പാടിയാൽ മതി എന്ന പോയിന്റ് എത്തി.


ഒരു ഗുരുനു വേണ്ടത് ക്ഷെമയും സമാധാനവും അറിവും ആണ് ,മിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രമാണ് ഈ ഒരു കാര്യം സാധിച്ചത് .മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം hod ആണ്,അതിലുപരി ഗുരുക്കന്മാരുടെ ഗുരുക്കളെ പഠിപ്പിക്കുന്ന ജ്ഞാനസ്ത @sindhusunilone
കൂടെ നിന്ന് ആത്മവിശ്വാസം തന്ന എന്റെ പക്കാ മേളക്കാർ രാമക്കല്മേട് കലൈനാഥ് ,aryadatha,ശരത്
ഒരുപാടു ഒരുപാടു നന്ദി @aryadatha@kalainathkalai

ഇതുവരെയും പഠിപ്പിച്ച സകലഗുരുക്കന്മാർക്കും സാഷ്ടാംഗ പ്രണാമം

എന്തെങ്കിലും മഹത്തരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ആരോ നമ്മളെ കൊണ്ട് ചെയ്യുക്കുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നുള്ളൂ ,അച്ഛൻ ആണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം

കുണ്ടമൺഭാഗം ദേവി ക്ഷേത്രം ഉത്സവം ,2024

കൂടെ നിന്ന അപ്പുനും ,കിളിക്കും
കയ്യടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ അമ്മയുടെ അച്ഛന്റെയും കുടുംബത്തിന്എന്റെ നാട്ടുകാരോട് ,ദൈവത്തിനോട് 

More in Malayalam

Trending

Recent

To Top