Connect with us

ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോള്‍ ആരും പാടാന്‍ വിളിച്ചിരുന്നില്ല, ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്; അഭയ ഹിരണ്‍മയി

Malayalam

ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോള്‍ ആരും പാടാന്‍ വിളിച്ചിരുന്നില്ല, ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്; അഭയ ഹിരണ്‍മയി

ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോള്‍ ആരും പാടാന്‍ വിളിച്ചിരുന്നില്ല, ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്; അഭയ ഹിരണ്‍മയി

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്‍മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരില്‍ നിന്ന് വ്യത്യസ്തയാകാന്‍ അഭയക്ക് കഴിഞ്ഞിട്ടുണ്ട്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണമായും സംഗീതത്തിന്റെ വഴിയേ നടക്കുകയാണ് അഭയ. പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു അഭയ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ അതിനെയെല്ലാം വളരെ പക്വതയോടെയാണ് അഭയ നേരിട്ടത്. എന്നാല്‍ ഗോപി സുന്ദറുമായി പ്രണയത്തില്‍ ആയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് അഭയ.

ബന്ധം വേര്‍പിരിഞ്ഞ ശേഷവും അതിനു മുന്‍പുമെല്ലാം വസ്ത്രധാരണത്തിന്റെ പേരിലടക്കം താരത്തിനെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഗായിക അമൃത സുരേഷുമായി പുതിയ ജീവിതത്തിലേക്ക് ഗോപി സുന്ദര്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അഭയയുമായി പിരിഞ്ഞ കഥ പുറത്ത് വരുന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട റിലേഷന്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്.

ഇപ്പോഴിതാ ഗോപി സുന്ദറിനെ കുറിച്ച് അഭയ പറഞ്ഞ വാക്കുകളാണ് വൈറലായി വാക്കുകള്‍. ഗോപി സുന്ദറിനെ പരിചയപ്പെടുന്നത് ഒരു അഭിമുഖത്തിന് പോയപ്പോഴാണെന്നാണ് അഭയ പറയുന്നത്. ഗോപിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലൊരു വഴിത്തിരിവായി മാറി. എന്നാല്‍ ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറേ വര്‍ഷം വേണ്ടി വന്നുവെന്നാണ് അഭയ പറയുന്നത്.

മോള്‍ ആരുടെ കൂടെയാണ് ജീവിക്കുന്നതെന്ന ചോദ്യം അവരാണ് ഏറെ കേട്ടിട്ടുള്ളതെന്നും അഭയ പറയുന്നു. അതേസമയം താന്‍ ചെറുപ്പം മുതലേ ഇങ്ങനാണെന്നും അതിനാല്‍ അച്ഛനും അമ്മയ്ക്കും അത് ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ സാധിച്ചുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും അഭയ പറയുന്നു. നീ വേറെ ഒരു വീട്ടില്‍ പോകാനുള്ളതാണെന്ന് കേട്ടാണ് താനും വളര്‍ന്നതെന്ന് അഭയ പറയുന്നു. എന്നാല്‍ ചെറുപ്പം മുതലേ താന്‍ തിരിഞ്ഞു നിന്ന് ചോദ്യം ചോദിക്കുന്ന ശീലക്കാരിയായിരുന്നുവെന്നും അഭയ പറയുന്നു. അതേസമയം അഭയയ്ക്ക് പാടാന്‍ സാധിക്കുമെന്ന് തിരിച്ചറിയുന്നതും പിന്നണി ഗാന രംഗത്തിലേക്ക് എത്തിക്കുന്നതും ഗോപി സുന്ദറാണെന്നും അഭയ പറയുന്നുണ്ട്.

ഒരു ഗായികയായി തന്നെ പരുവപ്പെടുത്തിയത് ഗോപിയാണെന്ന് അഭയ പറയുന്നു. തന്റെ ജീവിതത്തില്‍ ഗോപിയ്ക്ക് ഒരുപാട് സ്വാധീനമുണ്ടെന്നും എങ്ങനെയാണ് ഒരു പാട്ട് പഠിക്കേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും തനിക്ക് പറഞ്ഞു തന്നത് ഗോപിയാണെന്നും അഭയ പറയുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ജീവിതത്തില്‍ സംഗീതമായിരുന്നു പ്രധാനമെന്നും അഭയ പറയുന്നത്. ഓരോ പാട്ടും തന്റെ മുന്നിലാണ് ജനിച്ചതെന്നും അഭയ പറയുന്നു.

അതേസമയം ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നുണ്ട്. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അഭയ പറയുന്നു. ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു.

ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ വലിയൊരു വളര്‍ച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളര്‍ത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകള്‍ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു.

ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായതാണെന്ന്’, അഭയ കൂട്ടിച്ചേര്‍ക്കുന്നു. ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷം മാത്രമല്ല അതിന് മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ തുറന്ന് വെച്ച് ദുഃഖിക്കുന്ന ആളല്ല ഞാനെന്ന് അഭയ വ്യക്തമാക്കുന്നു. ഗോപിയുടെ കൂടെ പാട്ടുകളുടെ റെക്കോര്‍ഡിങ്ങിന് താന്‍ പോകുമായിരുന്ന കഥകളും ഒരു പാട്ട് ജനിക്കുന്നത് എങ്ങനെയാണെന്ന് കണ്ടതിനെ പറ്റിയുമൊക്കെ താരം സംസാരിച്ചിരുന്നു.

ഒത്തിരി അനുഭവങ്ങളുമൊക്കെയായി നീണ്ട കാലയളവാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചത്. പെട്ടെന്ന് അതവസാനിച്ചപ്പോള്‍ ഒരു ശൂന്യത ഉണ്ടായിട്ടുണ്ട്. ജീവിതത്തിലൊരു മാറ്റം വരുമ്പോള്‍ ആര്‍ക്കും അങ്ങനെയുണ്ടാവും. അതിനെ മറികടന്നത് ഞാനെന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ്. എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ആ ശൂന്യത മാറി. അതുവരെ ഒരു കുടുംബമെന്ന നിലയില്‍ പോയി. പിന്നീട് ഞാനെന്നിലേക്ക് ഒതുങ്ങിയെന്നും അഭയ പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അഭയ സ്വന്തമായി സംഗീത ബാന്റ് ആരംഭിക്കുന്നത്. ഇപ്പോള്‍ അതുമായി മുന്നോട്ട് പോവുകയാണ് താരം.

More in Malayalam

Trending