ഗോപി സുന്ദറുമായുള്ള വർഷങ്ങളായുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അടുത്തിടെയാണ് അഭയ ഹിരണ്മയി അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കിടുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ വിനായക ചതുര്‍ത്ഥി ആശംസ നേര്‍ന്നുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഇതെനിക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ്. രുചികരമായ കൊഴുക്കട്ടയും ലഡുവും ഞങ്ങളുണ്ടാക്കാറുണ്ട്. വൈകുന്നേരമാണ് പൂജ ചെയ്യുന്നത്. കൊഴുക്കട്ട അടുത്ത വീടുകളിലെല്ലാമായി വിതരണം ചെയ്യാറുണ്ട്. കൊഴുക്കട്ടയും ഫില്‍ട്ടര്‍ കോഫിയും നല്ല കോമ്പിനേഷനാണ്. കഴിഞ്ഞ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ദിനത്തിലെ പാട്ട് പങ്കുവെക്കുന്നു എന്നുമായിരുന്നു അഭയ കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊന്നും കരിയറിനെ ബാധിക്കാത്ത രീതിയിലായി മുന്നേറുകയാണ് അഭയ. പുതിയ പാട്ടും ഫോട്ടോഷൂട്ടുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പ്രതികരിക്കണമെന്ന് തോന്നുന്ന കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കാറുള്ളൂ. വ്യക്തമായി കാര്യങ്ങള്‍ പറയാനറിയാം. ആവശ്യമുണ്ടെന്ന് തോന്നിയാല്‍ താന്‍ പ്രതികരിക്കുമെന്നും താരം പറഞ്ഞിരുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...