സ്വന്തം സിനിമ തിയേറ്ററിൽ ഇറങ്ങിയ തിരക്കിനിടയ്ക്കും സിനിമയുടെ വിജയത്തേക്കാൾ പ്രാധാന്യം ഒരു കുഞ്ഞിന് കൊടുത്ത വാക്കിനാണെന്ന് കണ്ട് അത് നിറവേറ്റാൻ ഓടിയ ഒരു മനുഷ്യൻ. പാപ്പൻ്റെ റിലീസ് സമയത്തും നന്ദന മോൾക്ക് അത് നല്കാൻ മുന്നിൽ നിന്ന മനുഷ്യ സ്നേഹത്തിൻ്റെ പേര് സുരേഷ് ഗോപി; കുറിപ്പ്

സുരേഷ് ഗോപിയെന്ന വ്യക്തിയിലെ നന്മയുടെ അംശംങ്ങൾ നാം നിരവധി കണ്ടിട്ടുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന പല രാഷ്ട്രീയ പ്രവർത്തകരെയും നാം കണ്ടിട്ടുണ്ട്. അതിൽ നിന്നും തീർത്തും വ്യത്യസ്തനായി നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകനും നടനുമാണ് അദ്ദേഹം. ഇപ്പോഴിതാ ചിലരെ വിമർശിച്ചുകൊണ്ടും അതിൽ നിന്നെല്ലാം വ്യത്യസ്തനായ സുരേഷ് ഗോപിയെ പുകഴ്ത്തികൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി പ്രഭീഷ്. ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
2019 ൽ മൈലേജ് കിട്ടാൻ വേണ്ടി മാത്രം ഒരു പയ്യനെ കുറിച്ച് പോസ്റ്റിടുകയും പാവത്തുങ്ങടെ രക്ഷാമാലാഖയെന്ന അപനിർമ്മിതിയെ സിമൻ്റിട്ട് ഉറപ്പിക്കാൻ ആ പാവം യുവാവിന് ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ജനകീയ നേതാവ്. വാഗ്ദാനം വെറും പൊള്ളയായ പോസ്റ്റായി വാളിൽ തൂങ്ങിയിട്ട് കൊല്ലം രണ്ടായി.
ആ രണ്ട് കൊല്ലത്തിനിടയ്ക്ക് ഒരിക്കൽ പോലും പോസ്റ്റിട്ട രോഗിയെ കുറിച്ച് അന്വേഷിക്കാനോ ആ യുവാവിൻ്റെ രോഗാവസ്ഥയെ കുറിച്ച് ഫോളോ അപ്പ് ചെയ്യാനോ മിനക്കെടാത്ത കരുതൽ ദേവത. എന്നിട്ടും നമ്മൾ അവരെ വിളിച്ചു ടീച്ചറമ്മ എന്ന്! രോഗികളെ കുറിച്ച് മാത്രം ചിന്തിക്കുന്നതിനിടയ്ക്ക് ഉറങ്ങാൻ പോലും സമയം കിട്ടാത്തതിനാൽ ഉറങ്ങാത്തമ്മ എന്നും!
കൊവിഡ് കാലത്ത് ബൂർഷ്യാസികളായ അമേരിക്കകാരെ രക്ഷിക്കാൻ ഇവിടെ നിന്നും മാസ്ക് അയച്ചുകൊടുത്തു മാതൃകയായ സഖാത്തിയമ്മയ്ക്ക് സ്വന്തം നാട്ടിലെ ഒരു പയ്യനെ കുറിച്ച് ഓർക്കാനേ സമയം കിട്ടിയില്ല.
അടുത്ത ആഴ്ച ആ പയ്യൻ്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയാണ്. എന്തായാലും ടീച്ചറമ്മയിൽ നിന്നും സർക്കാരിൽ നിന്നും വാഗ്ദാനമല്ലാതെ ഒന്നും ലഭിക്കാത്ത ആ പാവം പയ്യനെ ചേർത്തുപിടിക്കാൻ ആയിരകണക്കിന് സുമനസ്സുകൾ മുന്നിട്ടിറങ്ങുന്നു. അതിന് കാരണമായതാകട്ടെ Sreejith Panickar ശ്രീജിത്ത് പണിക്കരുടെ പോസ്റ്റും. ആ പോസ്റ്റ് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ഈയവസരത്തിൽ ഒരാളെ കൂടി ഓർക്കുന്നു. സ്വന്തം സിനിമ തിയേറ്ററിൽ ഇറങ്ങിയ തിരക്കിനിടയ്ക്കും സിനിമയുടെ വിജയത്തേക്കാൾ പ്രാധാന്യം ഒരു കുഞ്ഞിന് കൊടുത്ത വാക്കിനാണെന്ന് കണ്ട് അത് നിറവേറ്റാൻ ഓടിയ ഒരു മനുഷ്യൻ. പാപ്പൻ്റെ റിലീസ് സമയത്തും നന്ദന മോൾക്ക് automated insulin delivery system നല്കാൻ മുന്നിൽ നിന്ന മനുഷ്യ സ്നേഹത്തിൻ്റെ പേര് ശ്രീ. സുരേഷ് ഗോപി
-പാവങ്ങൾക്കും രോഗികൾക്കും കൊടുത്ത വാക്ക് എന്നും പാലിക്കുന്നവൻ ഹീറോ ആയി ജനമനസ്സിൽ നിറഞ്ഞു നില്ക്കുമ്പോൾ കൊടുത്ത വാക്കും കാലി ചാക്കും ഒരു പോലെ കാണുന്ന, വെറും പൊള്ളയായ വാഗ്ദാനം മാത്രം നല്കുന്നവരെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നു!
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി വനിതാ നിർമാതാവ് നൽകിയ പരാതിയിൽ കേസിൽപ്പെട്ട നിർമാതാക്കളായ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് വിവരം. പ്രതികളായ പ്രൊഡ്യൂസേഴ്സ്...
മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ബാറോസ്. പ്രഖ്യാപന നാൾ മുതൽ തന്നെ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ബറോസിന്റെ റിലീസ്...