Social Media
താജകിസ്ഥാനി ഗായകനും യുട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു
താജകിസ്ഥാനി ഗായകനും യുട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു
താജകിസ്ഥാനി ഗായകനും യുട്യൂബറും ഹിന്ദി ബിഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങില്‍ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും ചിത്രങ്ങളൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല.
അബ്ദു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ വിവരം പങ്കുവച്ചത്. എന്റെ ബഹുമാനിക്കൊരു പ്രണയം എന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അബ്ദു വീഡിയോയില്‍ പറഞ്ഞു. തന്റെ സന്തോഷം വാക്കുകളില്‍ വിവരിക്കാനാകില്ലെന്നും ഗായകന് വ്യക്തമാക്കി.
ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷാര്‍ജ സ്വദേശിനിയായ അമിറ(19)യെ ആണ് 20കാരന് വിവാഹം കഴിക്കുന്നത്. ഫെബ്രുവരിയില്‍ ദുബായിലെ ഒരു മാളിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ചിത്രങ്ങളടക്കമുള്ള മറ്റു വിവരങ്ങള്‍ താരം പങ്കുവച്ചിട്ടില്ല.
യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് അബ്ദു റോസിക്. ബിഗ്ബോസില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥിയും അബ്ദുവായിരുന്നു.
നേരത്തെ കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അബ്ദുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് ഡീലര്‍ അലി അസ്ഗര്‍ ഷിറാസുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
