Malayalam Breaking News
‘ആര്യ പറയാതെ കല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല ,കാരണം ഞങ്ങൾ ഇപ്പോളും അടുപ്പത്തിലാണ് ‘- അബർണതി
‘ആര്യ പറയാതെ കല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല ,കാരണം ഞങ്ങൾ ഇപ്പോളും അടുപ്പത്തിലാണ് ‘- അബർണതി
By
ആരാധകരെ അമ്പരപ്പിച്ചാണ് നടൻ ആര്യയും സയേഷയും വിവാഹിതരാകുന്നുവെന്ന വാർത്ത പ്രചരിച്ചത്. ആര്യയുമായി അടുത്ത വൃത്തങ്ങൾ എല്ലാം കല്യാണ വാർത്ത ശരിവക്കുകയും ചെയ്തു. ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടന്നിട്ടുമില്ല.
എന്നാൽ ഇതിൽ ഇപ്പോൾ ആര്യ പ്രഖ്യാപനം നടത്താത്തത് എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി അബർണതിയെ ഭയന്നാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അബർണതി .
99 ശതമാനവും ഈ വാര്‍ത്ത സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹക്കാര്യത്തില്‍ ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ വധുവിനെ കണ്ടെത്താന്‍ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോ നടത്തുകയും മത്സരാര്‍ത്ഥികളില്‍ ആരെയും സ്വീകരിക്കാതെ അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെ വിവാദത്തിലായ താരമാണ് ആര്യ. ഷോയിലെ ഫൈനല്‍ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അബർണതി .
ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന അബർണതി , ആര്യയേ മാത്രമേ താന്‍ വിവാഹം ചെയ്യൂ എന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെ സയെശയുമായുള്ള വിവാഹകാര്യം ആര്യ പുറത്തു വിടാത്തത്താണെന്നും വിമര്‍ശനം ഉണ്ടായിരുന്നു. അതിനെതിരെയാണ് താരത്തിന്റെ പ്രതികരണം.
‘ഇതൊരു സത്യമായ വാര്‍ത്തയല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്യട്ടെ എന്നാല്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കൂ. അതിന് േശഷം ഞാന്‍ പ്രതികരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ആര്യയെ വിളിച്ചാല്‍ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാര്‍ത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കില്‍ നിങ്ങള്‍ സായിഷയെ വിളിക്കണം. അവര്‍ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാര്‍ത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും ഫോണില്‍ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്.’-അബർണതി പറയുന്നു.
abarnathi about arya’s marriage
