Malayalam
നീ ജനിച്ച ദിവസം എന്റെ അമ്മയുടെ വയറ്റില്‍ ഞാനൊരു പാര്‍ട്ടി തന്നെ നടത്തിയിട്ടുണ്ടാകും; റോബിന്റെ പിറന്നാൾ ദിനത്തിൽ ആരതി കുറിച്ചത് കണ്ടോ?
നീ ജനിച്ച ദിവസം എന്റെ അമ്മയുടെ വയറ്റില്‍ ഞാനൊരു പാര്‍ട്ടി തന്നെ നടത്തിയിട്ടുണ്ടാകും; റോബിന്റെ പിറന്നാൾ ദിനത്തിൽ ആരതി കുറിച്ചത് കണ്ടോ?
ബിഗ് ബോസ്സ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള ആരതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരതി പ്രിയപ്പെട്ടവന് ജന്മദിനാശംസ നേര്‍ന്നത്.
എന്റെ എന്നെന്നത്തേയും പ്രണയത്തിന് ജന്മദിനാശംസകള്. ഈ പ്രപഞ്ചത്തില്‍ നീ ഉണ്ടെന്നതില്‍ ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു, എന്റെ ജീവിതത്തിലും,
നീ ജനിച്ച ദിവസം എന്റെ അമ്മയുടെ വയറ്റില്‍ ഞാനൊരു പാര്‍ട്ടി തന്നെ നടത്തിയിട്ടുണ്ടാകുമെന്നുറപ്പാണ്. അന്നാകാം നമ്മളുടെ നക്ഷത്രങ്ങള്‍ ഒരുമിച്ചതെന്നാണ് ആരതി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തില്‍. പോയ സീസണിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയായിരുന്നു റോബിന് രാധാകൃഷ്ണന്. ഷോ തുടങ്ങും മുമ്പ് പലര്‍ക്കും അറിയാതിരുന്ന റോബിന് ഇന്ന് കേരളം മുഴുവന്‍ ആരാധകരുള്ള താരമാണ്. റോബിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും താരത്തിനുള്ള പിന്തുണ വളരെ വലുതാണ്.
ബിഗ് ബോസ് വീട്ടില്‍ വച്ച് ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം ദില്‍ഷ പരസ്യമായി റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് റോബിന് അവതാരകയും മോഡലുമൊക്കെയായ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടാകും
