Connect with us

ദിൽഷയോട് മാത്രമാണ് ഹൗസിൽ വെച്ച് ആ കാര്യം പറഞ്ഞത്, രണ്ട് വർഷത്തെ സമയം അവൾ ആവശ്യപ്പെട്ടു, പക്ഷെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നില്ല; റോബിന്റെ തുറന്ന് പറച്ചിൽ

Malayalam

ദിൽഷയോട് മാത്രമാണ് ഹൗസിൽ വെച്ച് ആ കാര്യം പറഞ്ഞത്, രണ്ട് വർഷത്തെ സമയം അവൾ ആവശ്യപ്പെട്ടു, പക്ഷെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നില്ല; റോബിന്റെ തുറന്ന് പറച്ചിൽ

ദിൽഷയോട് മാത്രമാണ് ഹൗസിൽ വെച്ച് ആ കാര്യം പറഞ്ഞത്, രണ്ട് വർഷത്തെ സമയം അവൾ ആവശ്യപ്പെട്ടു, പക്ഷെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നില്ല; റോബിന്റെ തുറന്ന് പറച്ചിൽ

ബിഗ് ബോസ് വീട്ടില്‍ വച്ച് ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞത് ഹൗസിനുള്ളിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം ദില്‍ഷ പരസ്യമായി റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു. റോബിന്റെ പ്രണയവും പിന്നീട് ഇരുവരും പിരിഞ്ഞതുമെല്ലാം വലിയ ചയർച്ചയായിരുന്നു. ഇതിനിടെയാണ് റോബിന്‍ അവതാരകയും മോഡലുമൊക്കെയായ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്.

ഇപ്പോഴിത നടി അനു ജോസഫുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ തന്റെ വിശേഷങ്ങൾ റോബിൻ പങ്കുവെച്ചിരിക്കുകയാണ്.

ദിൽഷ ഒരിടയ്ക്ക് എന്റെ ലൈഫിന്റെ പാർ‌ട്ടായിരുന്നു. ദിൽ‌ഷ എനിക്കൊരു മോശം ഓർമയല്ല. നല്ല ഓർമയാണ്. ഞാനും ദിൽഷയും തമ്മിലുള്ള കാര്യങ്ങൾ കുറെ നല്ലതായിരുന്നു. പിന്നെ കുറെ പ്രശ്നങ്ങൾ വന്നുവെന്ന് മാത്രം. ദിൽഷ ഇപ്പോൾ അവളുടെ കരിയറും മറ്റ് ഫോക്കസ് ചെയ്ത് പോവുകയാണ്. ഭ‌യങ്കര ഹാപ്പിയാണ്. നെവർ ​ഗിവ് അപ്പ് എന്നൊരു ആറ്റിറ്റ്യൂഡിലാണ് പോകുന്നത്.

‘അതിനെ ഞാൻ എപ്പോഴും അഭിനന്ദിക്കുന്നു. ചിലരൊക്കെ ഇത്തരം കാര്യങ്ങൾ വരുമ്പോൾ യഥാർഥത്തിൽ ഡൗണായി പോകും. പക്ഷെ ദിൽഷ അതിനെയെല്ലാം മറികടന്ന് സ്ട്രോങായി മുന്നോട്ട് പോകുന്നുണ്ട്. ദിൽഷയെ എഴുപത് ദിവസം കണ്ട് എനിക്ക് അറിയാം അവളെ നന്നായി.

പിന്നെ ചില കാര്യങ്ങൾ ദൈവം എഴുതി വെച്ചിട്ടുണ്ടാകും. ചിലപ്പോൾ അവൾ എന്നേക്കാളും ബെറ്ററായിട്ടുള്ള ഒരാളെ ഡിസർവ് ചെയ്യുന്നുണ്ടാകും. അ​ങ്ങനൊരു ആൾ വരുമ്പോൾ അവൾ എന്തായാലും വിവാഹം കഴിക്കും. ​ഗോസിപ്പുകളെല്ലാം പോസീറ്റിവായി എടുക്കുന്ന വ്യക്തിയാണ് ആരതി.

ചിലപ്പോൾ ഞങ്ങൾ ഒരുമിച്ച് ഇരിക്കുമ്പോൾ എന്റേയും ദിൽഷയുടേയും ബി​ഗ് ബോസിലെ വീഡിയോകൾ റീൽസായി വരും. അത് ആരതി നോക്കിയിരുന്ന് ആസ്വദിക്കും. എനിക്ക് ആരതി അത് ആസ്വദിക്കുന്നത് കാണുമ്പോൾ എന്തോപോലെ ഒരു തോന്നലാണ്. അത് അവൾ കണ്ട് ഒഴിവാക്കും അല്ലാതെ വഴക്കിടില്ല. ദിൽഷയെ ആരതിക്ക് ഭയങ്കര കാര്യമാണ്.

എന്തിനാണ് ആ കുട്ടിക്ക് ഇത്രയേറെ ഡീ​ഗ്രേഡിങ് എന്നൊക്കെ പറഞ്ഞ് ആകുലപ്പെടാറുണ്ട് ആരതി. ഇപ്പോഴും പലരും വീഡിയോ ചെയ്ത് ഇടുമ്പോൾ എന്റേയും ആരതിയുടേയും ഫോട്ടോയ്ക്കൊപ്പം ദിൽഷയെ കൂടി ഉൾപ്പെടുത്തി വെറുതെ ഹെഡ്ഡിങ് വെക്കുന്നത് കാണാം.’ ‘ഞങ്ങൾക്കിടയിലേക്ക് ദിൽഷയെ വലിച്ചിടേണ്ടതില്ല. ആരതിക്ക് പൊസസീവ്നസ് അല്ല അണ്ടർസ്റ്റാന്റിങാണുള്ളത്. ദിൽഷ എന്റെ അടുത്ത് ആവശ്യപ്പെട്ടത് രണ്ട് വർഷത്തോളം സമയമാണ്. അതും കല്യാണം കഴിക്കാൻ വേണ്ടിയല്ല. എന്നെ ഇഷ്ടമാണോ അല്ലയോ എന്നത് അവൾക്ക് മനസിലാക്കിയെടുക്കാൻ വേണ്ടിയാണ്.

അങ്ങനെ വരുമ്പോൾ എനിക്ക് അറിയില്ലല്ലോ എന്താകും ഭാവിയെന്ന്. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഒരു വർഷം വിവാഹത്തിന് സമയം ചോദിക്കുകയാണ് ചെയ്തതെങ്കിൽ ഞാൻ വെയിറ്റ് ചെയ്യുമായിരുന്നു. കാരണം എന്നെ ദിൽഷയ്ക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാമല്ലോ.’ ‘അല്ലാതെ ഒരു വർഷമോ രണ്ട് വർഷമോ വെയിറ്റ് ചെയ്യിപ്പിച്ച് അവൾ ഇഷ്ടമാണോ അല്ലയോയെന്ന് ആ സമയത്തനുള്ളിൽ ആലോചിച്ച് തീരുമാനിക്കാമെന്ന് പറയുമ്പോൾ‌ ‍ഞാൻ എന്തിന്റെ അടിസ്ഥാനത്തിൽ കാത്തിരിക്കും ആ രണ്ട് വർഷം.

ചിലപ്പോൾ ആ രണ്ട് വർഷം കഴിയുമ്പോൾ ദിൽഷ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും. പലരും ഞാൻ എടുത്ത തീരുമാനം തെറ്റാണെന്ന് പറയുമായിരിക്കും. പലരും എന്നോട് ഇക്കാര്യം ചോദിക്കാറുണ്ട്. ഇഷ്ടമാണെങ്കിൽ അപ്പോൾ തന്നെ പറയണം. അല്ലാതെ മനസിൽ വെച്ചാൽ എനിക്ക് മനസിലാവില്ല.’ ‘ആദ്യം രണ്ട് വർഷം സമയം ചോദിച്ചു. എന്നോട് ഇതുവരെ ഇഷ്ടമാണെന്ന് ദിൽഷ പറഞ്ഞിട്ടില്ല. ആരതി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആരതിക്ക് ഞാൻ അവളുടെ കാര്യം ചെയ്യാൻ സമയം കൊടുത്തത്. ദിൽഷ ഇഷ്ടമാണെന്ന് പോലും എന്നോട് പറഞ്ഞിട്ടില്ലെന്നതാണ് സത്യം.

ആരതി ലൈഫിലേക്ക് വന്നശേഷം ലൈഫ് കുറച്ചുകൂടി ഹാപ്പിയായി. അച്ഛനും അമ്മയ്ക്കും കല ഇഷ്ടമാണ്. അതുകൊണ്ട് എന്നേയും അനിയത്തിയേയും നൃത്തപോലുള്ള കാര്യങ്ങൾ പഠിപ്പിച്ചിരുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ സാറാണ് നൃത്തം പരിശീലിപ്പിച്ചിരുന്നത്. അമ്പലങ്ങളിലും ക്ലാസിക്കൽ നൃത്തം ചെയ്തിട്ടുണ്ട്.’ ‘സുരേഷ് ​ഗോപി സാറിനോട് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിരുന്നു. അ​ദ്ദേഹം എന്നോട് പറഞ്ഞത് സ്വന്തമായി പ്രയത്നിച്ച് സിനിമയിൽ വന്നാൽ മാത്രമെ നിലനിൽപ്പുണ്ടാകൂ എന്നാണ്. അന്ന് മുതൽ ഞാൻ പരിശ്രമിക്കാൻ തുടങ്ങി. ദിൽഷയോട് മാത്രമാണ് ഹൗസിൽ വെച്ച് ബോൺ ട്യൂമറുള്ള കാര്യം പറഞ്ഞത്’, റോബിൻ പറഞ്ഞു.

More in Malayalam

Trending

Recent

To Top