നായകനായ ആമിര്‍ ഖാനെക്കാള്‍ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വെയിറ്ററായി എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കാഴ്ചവച്ചത് എന്ന് ആര്‍ജിവി; വീണ്ടും വൈറലായി സംവിദയാകന്റെ വാക്കുകള്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സംവിധായകന് രാം ഗോപാല്‍ വര്‍മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിവാദങ്ങളിലും പെടാറുണ്ട്. ഒന്നിച്ചൊരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്തിട്ടുണ്ടെങ്കിലും രാം ഗോപാല്‍ വര്‍മ്മയും ആമിര്‍ ഖാനും പിന്നീട് ഒരു വേദിയിലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇരുവരും തമ്മിലുള്ള പിണക്കം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ‘രംഗീല’ എന്ന ചിത്രമായിരുന്നു ആമിറിനെ നായകനാക്കി ആര്‍ജിവി ഒരുക്കിയത്.
എന്നാല്‍ ചിത്രത്തിന്റെ റിലീസിന് ശേഷം ആമിര്‍ ഖാന്റെ പ്രകടനത്തെ കുറിച്ച് ആര്‍ജിവി പറഞ്ഞ ഒരു കാര്യം നടനെ ചൊടിപ്പിച്ചു. സിനിമയിലെ നായകനായ ആമിര്‍ ഖാനെക്കാള്‍ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വെയിറ്ററായി എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കാഴ്ചവച്ചത് എന്നായിരുന്നു ആര്‍ജിവി പറഞ്ഞത്.
പിന്നീട് ആമിര്‍ ഖാന് ആര്‍ജിവി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. അതേസമയം, 1995ല്‍ റിലീസ് ചെയ്ത രംഗീലയില്‍ ഊര്‍മിള മദോദ്കര് ആണ് നായികയായത്. ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, അവ്താര്‍ ഗില്‍, റീമ ലാഗൂ, രാജേഷ് ജോഷി, രാജീവ് മെഹ്ത തുടങ്ങി നിരവധി താരങ്ങള്‍ വേഷമിട്ടിരുന്നു.
ആമിര്‍ ഖാന്റെ കരിയറിലെ ടേണിംഗ് പോയിന്റ് ആയിരുന്നു ഈ ചിത്രം. ഇതിലൂടെയാണ് ഊര്‍മിള ഏറെ ശ്രദ്ധ നേടുന്നത്. കോസ്റ്റിയൂം ഡിസൈനര്‍ മനിഷ് മല്‍ഹോത്രയും ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലൂടെയാണ്. സിനിമയിലെ എട്ടോളം ഗാനങ്ങളും ഹിറ്റ് ആയിരുന്നു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...