Malayalam
യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്; സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത് അതുകൊണ്ട്; എഎ റഹീം
യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്; സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത് അതുകൊണ്ട്; എഎ റഹീം
ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ 2018 എന്ന ചിത്രം മികച്ച അഭിപ്രായത്തോടു കൂടി മുന്നോട്ട് പോകുകയാണ്. ഇതിനോടകം തന്നെ സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയ ലോകത്ത് നിന്നും നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷനോ അല്ല, യഥാര്‍ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് പറയുകയാണ് സിപിഐഎം നേതാവ് എ എ റഹീം എംപി.
2018 സിനിമ ജൂഡ് ആന്റണിയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യ ബോധവുമായി ചേര്‍ന്നതല്ലെന്നും എ എ റഹീം അഭിപ്രായപ്പെട്ടു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ജൂഡ് ആന്റണിആന്റണി പെപ്പെ വിഷയത്തെയും 2018 സിനിമയെ കുറിച്ചുമാണ് എം പി സംസാരിച്ചത്.
2018 എന്ന സിനിമ കണ്ടില്ല. വിവാദങ്ങള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കഥാകൃത്തിനും സംവിധായകനും അവരുടേതായ രീതികളും കഥപറച്ചിലും സിനിമയ്ക്ക് വേണ്ടി അവലംബിക്കാം. 2018നെ ഒരു സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നത്. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. കലാകാരനെന്നെ നിലയില്‍ ജൂഡിന്റെ സര്‍ഗ്ഗാത്മകതയെ ചോദ്യം ചെയ്യാനായില്ല, അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
സിനിമയിലേത് ജൂഡിന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണ്. അത് യാഥാര്‍ത്ഥ്യ ബോധ്യവുമായി ചേരുന്നതല്ല. 2018ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ നായകന്‍ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെയെന്നാണ് ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷന്‍ റെക്കോര്‍ഡുകളോ അല്ല, മറിച്ച് യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്.
അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത്. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും. രണ്ട് വ്യത്യസ്ത വിഷയങ്ങളിലാണ് ജൂഡ് ആന്റണി കഴിഞ്ഞ ദിവസങ്ങളിലായി പ്രതിരോധത്തിലാകുന്നത്. 2018 വിജയമായെങ്കിലും സിനിമയ്ക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.
സിനിമ ഉള്ളടക്കം അപൂര്‍ണമാക്കിയെന്നും മുഖ്യമന്ത്രിയെ അശക്തനായി കാട്ടിയെന്നും ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്നാണ് സിനിമ പറയുന്നത് എന്നതടക്കമുള്ള ആരോപണങ്ങളാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നത്. പിന്നാലെ സംവിധായകന്‍ ആന്റണി പെപ്പെയ്‌ക്കെതിരെ നടത്തിയ രൂക്ഷ പരാമര്‍ശവും തുടര്‍ന്നുള്ള പെപ്പെയുടെ വാര്‍ത്താസമ്മേളനവും സംവിധായകന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
