Connect with us

‘എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു, അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി; ട്വിങ്കിള്‍ ഖന്ന

Actress

‘എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു, അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി; ട്വിങ്കിള്‍ ഖന്ന

‘എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു, അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി; ട്വിങ്കിള്‍ ഖന്ന

താരദമ്പതികളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകളും ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്റെ ആദ്യ ജോലിയെ കുറിച്ച് സംസാരിക്കുകയാണ് നടി. ‘ദ ഐക്കണ്‍സി’ന്റ പുതിയ എപ്പിസോഡില്‍ ജോണി ലിവറുമായുള്ള സംഭാഷണത്തിനിടയിലാണ് ട്വിങ്കിള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. ആദ്യ ജോലി ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തുനിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നെന്നും ട്വിങ്കിള്‍ പറഞ്ഞു.

‘എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. എന്റെ മുത്തശ്ശിയുടെ സഹോദരിക്ക് ഒരു മത്സ്യ കമ്പനി ഉണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി. ഇത് ഞാന്‍ ആരോടെങ്കിലും പറയുമ്പോള്‍ അവര്‍ ചോദിക്കും, നിങ്ങള്‍ ഒരു ഫിഷര്‍ വുമണ്‍ ആയിരുന്നോ? എന്ന്,’ ട്വിങ്കിള്‍ പറഞ്ഞു.

ട്വിങ്കിള്‍ തന്റെ കഥ പങ്കുവച്ചപ്പോള്‍ ധാരാവിയിലെ ചേരികളില്‍ വളര്‍ന്ന തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ ജോണി ലിവറും പങ്കിട്ടു. ‘ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്, അച്ഛന്‍ മദ്യപാനിയായതിനാല്‍ വീട്ടുചെലവിനുള്ള പണം അമ്മാവനോട് ചോദിക്കേണ്ടിവരുമായിരുന്നു’ എന്നാണ് ജോണി പങ്കുവച്ചത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ താന്‍ മദ്യവില്‍പ്പനശാലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയെന്നും അതിനാല്‍ വീട്ടുകാര്യങ്ങളില്‍ സഹായിക്കാനായി എന്നും ജോണി ലിവര്‍ പറഞ്ഞു. ‘ഞങ്ങള്‍ ചേരിയിലായിരുന്നു താമസിച്ചിരുന്നത്, ഞാന്‍ സ്‌കൂള്‍ കഴിഞ്ഞുവന്നാല്‍ മദ്യശാലയില്‍ ജോലി ചെയ്യുമായിരുന്നു. ഞാന്‍ സമ്പാദിച്ച പണം വീട്ടുചെലവിനായി നല്‍കും, കൂടാതെ എനിക്ക് വേണ്ടിയും ഞാന്‍ എന്തെങ്കിലും സമ്പാദിക്കുമായിരുന്നു. ‘

‘എന്റെ ആദ്യ ശമ്പളം 17ാം വയസ്സിലായിരുന്നു, വളരെ ചെറിയ തുകയായിരുന്നു അത്. ലഡു വാങ്ങാന്‍ മാത്രമേ അതു തികയുമായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് എനിക്ക് ലഭിച്ച ആദ്യത്തെ ചെക്ക്, ഒരു സില്‍വര്‍ ഓപല്‍ കാര്‍ വാങ്ങാനായി ഞാന്‍ മാറ്റിവച്ചു. ആ കമ്പനി നിര്‍മാണം നിര്‍ത്തി, ഇനിയവര്‍ ആ കാര്‍ ഉണ്ടാക്കുമോ എന്ന് പോലും എനിക്കറിയില്ല. എന്നാല്‍ അക്കാലത്ത് ഒപെല്‍ അസ്ട്രാസ് വലിയ സംഭവമായിരുന്നു. അതിന്റെ ബാക്കി തുക അടയ്ക്കാന്‍ അന്നെനിക്ക് ഇഎംഐ വേണ്ടിവന്നു,’ എന്ന് മറ്റൊരു അവസരത്തില്‍ ട്വിങ്കിള്‍ ഖന്ന പറഞ്ഞിരുന്നു.

2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷ്ണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന ട്വിങ്കള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീ നിലകളിലും പില്‍ക്കാലത്ത് പ്രശസ്തയായിരുന്നു. താങ്ക്യൂ, കില്ലാഡി 786, 72 മൈല്‍സ്, പാഡ് മാന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളിയാണ് ട്വിങ്കിള്‍. മിസിസ് ഫണ്ണിബോണ്‍സ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ്, ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയാണ് ട്വിങ്കിളിന്റെ മറ്റ് പുസ്തകങ്ങള്‍.

More in Actress

Trending

Recent

To Top