Connect with us

ബിഗ് ബോസിന് പിന്നാലെ ജീവിതത്തിൽ കിട്ടിയ വിലപ്പെട്ട സമ്മാനം; ജബ്രി സൗഹൃദത്തിന് ഒരു വയസ്സ്

Bigg Boss

ബിഗ് ബോസിന് പിന്നാലെ ജീവിതത്തിൽ കിട്ടിയ വിലപ്പെട്ട സമ്മാനം; ജബ്രി സൗഹൃദത്തിന് ഒരു വയസ്സ്

ബിഗ് ബോസിന് പിന്നാലെ ജീവിതത്തിൽ കിട്ടിയ വിലപ്പെട്ട സമ്മാനം; ജബ്രി സൗഹൃദത്തിന് ഒരു വയസ്സ്

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ഗബ്രിയുടെയും ജാസ്മിന്റെയും. സീസൺ തുടങ്ങിയപ്പോൾ മുതൽ രണ്ട് പേരും കോമ്പോ ആയിട്ടാണ് നിന്നത്.

ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇരുവരും കോമ്പോ തുടർന്നു. എന്നാല്‍ പുറത്തു കമ്മിറ്റഡ് ആണെന്ന് പേരില്‍ ജാസ്മിന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഉറപ്പിച്ചു വച്ചിരുന്ന കല്യാണം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തി. എന്നാല്‍ മത്സരത്തിനുശേഷം ജാസ്മിനെയും ഗബ്രിയേയും ചേര്‍ത്ത് പിടിക്കുകയാണ് ആരാധകര്‍.

പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റേയും ഒരുമിച്ച് സമയം പങ്കിടുന്നതിന്റേയുമെല്ലാം വീഡിയോ ഇരുവരും ഇടയ്ക്കിടെ പങ്കിടാറുണ്ട്.

ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ജബ്രി വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഒന്നിച്ച് ജീവിച്ചൂടെ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും തുറന്ന് പറഞ്ഞിരുന്നു.

ഒരുമിച്ചുള്ള ആഘോഷങ്ങളും ഫോട്ടോഷൂട്ടുകളും യാത്രകളുമൊക്കെയായി ജാസ്മിനും ഗബ്രിയും സൗഹൃദം നിലനിര്‍ത്തി കൊണ്ടുപോവുകയാണ്. ഇന്ന് ഇരുവരുടെയും സൗഹൃദത്തിന് ഒരു വയസാകുമ്പോൾ ദുബായ് യാത്രയിലാണ് ഇരുവരും. ഒരു വർഷമായി എന്നാണ് ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ട് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്.

തമ്മിൽ പ്രണയത്തിലല്ലെന്നും മനോഹരമായ സൗഹൃദമാണുള്ളതെന്നും അടുത്തിടെ ഇരുവരും വ്യക്തമാക്കിയിരുന്നു. ഒളിവും മറയും ഇല്ലാത്ത ഇരുവരുടേയും സൗഹൃദത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഗബ്രി.

ജാസ്മിനും യാത്രകൾ ചെയ്ത് തുടങ്ങിയത് ഗബ്രിക്കൊപ്പം കൂടിയശേഷമാണ്. അടുത്തിടെ ഇരുവരും നടത്തിയ തായ്ലന്റ് ട്രിപ്പിന്റെ വ്ലോഗുകൾ വൈറലായിരുന്നു. ഇപ്പോൾ ഇരുവരുടെയും ദുബായ് ട്രിപ്പിന്റെ വിശേഷങ്ങൾ‌ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം അടുത്തിടെയാണ് ഗബ്രിയുടെ പിറന്നാൾ കഴിഞ്ഞത്, ഗബ്രി ജാസ്മിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ ഇരട്ടി ഗംഭീരമായിട്ടാണ് ജാസ്മിൻ ഗബ്രിയുടെ പിറന്നാൾ ആഘോഷിച്ചത്. ഒരുപാട് സമ്മാനങ്ങളും ഗബ്രിക്ക് കൊടുത്തു. ജാസ്മിൻ മാത്രമല്ല ഗബ്രിയുടെ ആരാധകരും സമ്മാനങ്ങൾ അയച്ചിരുന്നു.

പിറന്നാൾ ആഘോഷത്തിന് ശേഷം തനിക്ക് വന്ന ബർത്ത് ഡേ ഗിഫ്റ്റുകൾ ഗബ്രിയും ജാസ്മിനും കൂടി അൺ‌ബോക്സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഒരുപാട് സമ്മാനങ്ങളാണ് ഗബ്രിക്ക് ആരാധകർ‌ അയച്ചത്. അതിൽ വ്യത്യസ്തമായൊരു ഗിഫ്റ്റായിരുന്നു ഗബ്രിയുടെ ആരാധിക ഗബ്രിയുടെ പേരിൽ ഒരു നക്ഷത്രത്തെ വാങ്ങിയത്. ഗബ്രിയുടെ പേര് നൽകിയതായുള്ള സർട്ടിഫിക്കറ്റ് ആണ് ഗബ്രിക്ക് അയച്ചത്.

ഗബ്രി നക്ഷത്രത്തിന് പേര് കൊടുക്കുന്നതിനെക്കുറിച്ച് എനിക്ക് ഇതെന്താണ് എന്ന് അറിയില്ലെന്ന് ജാസ്മിൻ പറയുന്നു. എടീ ആകാശത്തിൽ നമ്മൾ കാണുന്ന നക്ഷത്രമില്ലെ അതിൽ ഒരു നക്ഷത്രത്തിന് പേര് കൊടുക്കുന്ന കമ്പനിയുണ്ട്. ആ നക്ഷത്രത്തിന്റെ ഒഫീഷ്യൽ പേര് എന്റേത് എന്നാണ് ജാസ്മിനോട് ഗബ്രി പറയുന്നുത്. ഒരു നക്ഷത്രം നിന്റെ പേരിൽ അറിയുമല്ലേ എന്ന് ജാസ്മിൻ ചോദിക്കുന്നു. വളരെ രസകരമായാണ് ജാസ്മിനും ഗബ്രിയും സംസാരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.

പ്രണയമീനുകളുടെ കടൽ ” തീം കൊണ്ട് വന്നത് അടിപൊളി ആയിട്ടുണ്ട്…ചോക്കലേറ്റ്, ആ മ്യൂസിക്കൽ ബോക്സ് ഓഫ് വേവ്… എല്ലാം സൂപേർബ്… നക്ഷത്രത്തിന് പേര് കാെടുത്തത് ശരിക്കും അതഭുതം, ഇത് ഓരോരുത്തരും നൽകിയ gifts മാത്രം അല്ല.. അതിലൂടെ ഇപ്പോഴും അവർക്ക് നിങ്ങളോട് ഉള്ള ആത്മാർത്ഥമായ സ്നേഹം ആണ് പ്രകടമാകുന്നത്, ഗബ്രി ജാസു ഇത് കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. നിങ്ങളെ എന്നും ഇങ്ങനെ ഒരുമിച്ച് സന്തോഷത്തോടെ കാണാൻ കഴിയട്ടെ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

More in Bigg Boss

Trending

Recent

To Top