Malayalam
28 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്‌മാൻ വീണ്ടും മലയാളത്തിലേക്ക്..
28 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്‌മാൻ വീണ്ടും മലയാളത്തിലേക്ക്..
28 വർഷങ്ങൾക്ക് ശേഷം ഓസ്‌കാർ ജേതാവ് റഹ്‌മാൻ വീണ്ടും മലയാളത്തിലേക്ക്. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹ്‌മാൻ തിരിച്ചുവരവ് നടത്തുന്നത്. ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ റഹമാന്‍ തന്നെയാണ്
ഇക്കാര്യം വ്യക്തമാക്കിയത്
1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. ആട് ജീവിതം മലയാളയ്കൾക്ക് എന്നും ഒരു നൊമ്പരം തന്നെയാണ്. ഈ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് ബ്ലെസി ഒരിക്കൽ പറഞ്ഞിരുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് അമലാ പോളാണ്. നജീബിന്റെ ഭാര്യയായിട്ടാണ് അമല വേഷമിടുന്നത്.
ആടുജീവിതത്തിനായി സിനിമയിൽ നിന്നും മൂന്ന് മാസത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. അയ്യപ്പനും കോശിയുമാണ് പൃഥ്വിയുടേതായി റിലീസിനെത്തിയിരിക്കുന്ന സിനിമ . പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും.
A R RAHMAN
