News
ദർശന്റെ ശരീരഭാരം കുറഞ്ഞു, ദേഹം വിളറി വെളുത്തു, ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുന്നു; വെളിപ്പെടുത്തലുമായി മുൻ സഹതടവുകാരൻ
ദർശന്റെ ശരീരഭാരം കുറഞ്ഞു, ദേഹം വിളറി വെളുത്തു, ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുന്നു; വെളിപ്പെടുത്തലുമായി മുൻ സഹതടവുകാരൻ
നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊ ലക്കേസുമായി ബന്ധപ്പെട്ട് നടൻ അ റസ്റ്റിലായത്.
ഇപ്പോഴിതാ ദർശനെ കുറിച്ച് മുൻ സഹതടവുകാരൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ ദർശനെ കണ്ടുവെന്നും 12 മിനിറ്റ് സംസാരിച്ചെന്നുമാണ് സിദ്ധാരൂഢ പറയുന്നത്. ദർശന്റെ ശരീരഭാരം കുറഞ്ഞുവരികയാണ്. ദേഹം വിളറി വെളുത്തു. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുകയാണ്.
താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയിൽ മുഴുകിയാണ് ദർശൻ ദിവസങ്ങൾ തള്ളി നീക്കാൻ ശ്രമിക്കുന്നത്. ചിലപ്പോൾ ചെറുതായി നടക്കും. സെല്ലിൽ പുസ്തകവായനയാണ് ഭൂരിഭാഗം സമയവും. ഭഗവത് ഗീത, രാമായണം, മഹാഭാരതം, വിവേകാനന്ദന്റെയും യോഗിയുടേയും ആത്മകഥകൾ ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങളുണ്ട് ദർശന്റെ കയ്യിൽ എന്നും സിദ്ധാരൂഢ വെളിപ്പെടുത്തി.
22 വർഷമായി ജയിലിൽ കഴിയുന്ന സിദ്ധാരൂഢ അടുത്തിടെയാണ് പരോളിലിറങ്ങിയത്. ദർശന്റെ കടുത്ത ആരാധകനാണ് സിദ്ധാരൂഢ. അതുകൊണ്ട് കുറച്ച് നേരത്തേയ്ക്ക് താരത്തെ കാണണമെന്ന് ജയിലധികാരികളോട് അപേക്ഷിച്ചിരുന്നു. ഇതു പരിഗണിച്ചാണ് സിദ്ധാരൂഢയ്ക്ക് ദർശനെ കാണാൻ അനുമതി നൽകിയത്.
ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നുവെന്നും വീട്ടിലെ ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നടൻ നേരത്തെ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ പോലീസ് വിസമ്മതപത്രം സമർപ്പിച്ചിരുന്നു. വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നൽകിയത്.
ദർശൻ കൊ ലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാൽ തന്നെ നിലവിലുള്ള ജയിൽ ചട്ടങ്ങൾക്കനുസരിച്ച് മറ്റ് തടവുകാർക്കുള്ളത് പോലെ തുല്യമായി മാത്രമേ പരിഗണിക്കാനാകൂവെന്നും ഇത്തരം തടവുകാർക്ക് അവരുടെ സ്വന്തം വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ എന്നിവ കൈവശം വെക്കാൻ അനുവാദമില്ലെന്നും പോലീസ് പറയുന്നു.
ഹർജിക്കാരൻ ആ രോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഹർജിയിൽ അദ്ദേഹത്തിൻ്റെ അവകാശവാദത്തെ സാധൂകരിക്കും വിധമുള്ള ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. രേണുക സ്വാമി (33)എന്ന യുവാവിനെ ക്രൂ രമായി മർ ദ്ദിച്ച് കൊ ലപ്പെടുത്തിയ കേസിലാണ് ദർശൻ ഉൾപ്പടെ ഒമ്പത് പേരെ പോലീസ് അ റസ്റ്റ് ചെയ്തത്.
അതേസമയം, ദർശൻ്റെ ജൂഡിഷ്യൽ കസ്റ്റഡി ഓഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്. രേണുകാ സ്വാമി എന്നയാളെ കൊ ലപ്പെടുത്തിയ കേസിലാണ്ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതിയാണ് ദർശൻ. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. നിലവിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് നടൻ.
