News
രേണുകാസ്വാമി കൊ ലക്കേസ്; നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം
രേണുകാസ്വാമി കൊ ലക്കേസ്; നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം
രേണുകാസ്വാമി എന്ന ആരാധകനെ കൊ ലപ്പെടുത്തിയ കേസിൽ നടൻ ദർശന് ജാമ്യം. കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും കോടതി ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതികളാണ് ഇരുവരും. ഇവരെ കൂടാതെ കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കൂടി ജാമ്യം ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയാണ് ജാമ്യം നൽകിയത്.
ഇക്കഴിഞ്ഞ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ഒക്ടോബർ 30 ന്, ആരോഗ്യ കാരണങ്ങളാൽ ജസ്റ്റിസ് ഷെട്ടി ദർശന് ആറാഴ്ചത്തേയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിൽ നടനെ കള്ളക്കേസിൽ കുടുക്കുകയാണെന്നും പ്രോസിക്യൂഷൻ തനിക്കെതിരെ തെളിവുകൾ നിരത്തിയിട്ടുണ്ടെന്നും ദർശനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിവി നാഗേഷ് കോടതിയെ അറിയിച്ചിരുന്നു.
രേണുകാ സ്വാമി എന്നയാളെ കൊ ലപ്പെടുത്തിയ കേസിലാണ്ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതിയാണ് ദർശൻ. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി.
പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊ ലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാ സ്വാമിയെ കൊ ലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃ തദേഹം ന ശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വ ട്ടേഷനാണ് നടൻ നൽകിയതെന്നും പൊലീസ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുപേർ കാമാക്ഷിപാളയം സ്‌റ്റേഷനിലെത്തി കീഴ ടങ്ങി. സാമ്പത്തിക തർക്കത്തിനെ തുടർന്നു കൊ ന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളിൽ വൈരുധ്യം വിനയായി. പൊലീസ് മുറയിൽ ചോദ്യം ചെയ്തതോടെ ദർശന്റെ ക്വ ട്ടേഷൻ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈ റീൽസാണ് രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവ നെടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദർശൻ-പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീൽ. സൗഹൃദത്തിനു പത്തുവർഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയായിരുന്നു റീൽസ്.
ഇതിന് താഴെ രേണുകാസ്വാമി അ ശ്ലീല കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജർ പവൻ വഴി ദർശനെ അറിയിച്ചു. പിന്നാലെ രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോയത്. ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകൽ മുഴുവൻ അതിക്രൂ രമായി മ ർദ്ദിച്ച് കൊ ലപ്പെടുത്തുകയായിരുന്നു.