
News
അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സ്റ്റില്ലർ അന്തരിച്ചു!
അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സ്റ്റില്ലർ അന്തരിച്ചു!

അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സ്റ്റില്ലർ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1950കളിൽ കോമഡി പരിപാടികളിൽ ഒന്നിച്ചഭിനയിച്ച നടി ആൻ മേറയാണ് ജെറി സ്റ്റിലറുടെ ഭാര്യ. ആൻ 2015ൽ മരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള കോമഡി ടീമായ ‘സ്റ്റിലർ ആൻഡ് മേറ’ യ്ക്ക് അമേരിക്കയിൽ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. സെയ്ൻഫെൽഡ്, ദ കിംഗ് ഒഫ് ക്വീൻസ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് സ്റ്റില്ലർ അറിയപ്പെടുന്നത്.
ഹോട്ട് പെർസ്യൂട്ട്, ഹെയർ സ് പ്രേ, ഹെവിവെയ്റ്റ്സ്, ദ ഇൻഡിപ്പെൻഡന്റ്, സൂലാൻഡർ, ദ ഹാർട്ട് ബ്രേക്ക് കിഡ് തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ സൂലാൻഡർ 2 ആണ് സ്റ്റില്ലർ അവസാനമായി അഭിനയിച്ച ചിത്രം.
about jerry stiller death
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...