റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു ; നായകൻ മോഹൻലാൽ.
Published on

ഒാസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയിൽ മോഹൻലാൽ നായകനാവുന്നു. ശബ്ദ മിശ്രണത്തിൽ വിസ്മയം തീർത്ത റസൂൽ പൂക്കുട്ടി ഇതാദ്യമായാണ് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്.
മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹൻലാലുമൊത്ത് റസൂൽ പൂക്കുട്ടിയുടെ ഒരു ചിത്രം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇത് മലയാളത്തിലെ ആദ്യത്തെ വെബ് സിനിമയായിരിക്കും. 45 ദിവസമാണ് റസൂലിന്റെ വെബ് സിനിമക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ ചിത്രീകരണത്തെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലുടനീളം വെബ് സിനിമകൾക്ക് ജനപ്രിയത ഏറിക്കൊണ്ടിരിക്കുന്ന കാലത്താണ് മോഹൻലാലിെൻറ ചിത്രം വരുന്നത്.
മോഹൻലാലിന്റെ കൂടെ ഇതുവരെ ഒരു ചിത്രത്തിൽ പോലും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മോഹൻലാലിനെ വച്ച് ഒരു ചിത്രം ചെയ്യുക എന്നത് എന്ത് തന്നെയായാലും അത് സാക്ഷാത്കാരത്തിലേക്ക് നീങ്ങുകയാണ് അദ്ദേഹം.
മോഹൻലാൽ നായകനാകുന്ന നീരാളി അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയൻ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. സംവിധായകൻ പ്രിയദർശനൊപ്പമുള്ള മരക്കാർ, അറബിക്കടലിന്റെ സിംഹം നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്നതാണ്. ഇതിനു പിന്നാലെ രണ്ടാമൂഴവും ആരംഭിക്കും.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...