മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങി നില്ക്കുന്ന താരംമാണ് അമല പോൾ
സോഷ്യല്‍ മീഡിയയിലും സജീവമായ അമല പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ അമല പോള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്കിയ കുറിപ്പുമാണ് തരംഗമാകുന്നത്. ‘ദ ബുക്ക് ഓഫ് വുമണ്‍’ന്റെ ചിത്രം പങ്കുവച്ച് സ്ത്രീകളുടെ ജീവിതത്തില്‍ പുരുഷന്മാരുടെ പങ്കിനെ ചോദ്യം ചെയ്യുകയാണ് അമല. കുറിപ്പ് വായിക്കാം
ദ പ്രൊഫറ്റിലെ എല്ലാ മികച്ച ചോദ്യങ്ങളും സ്ത്രീകള്‍ ചോദിക്കുന്നതാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വേദനയെക്കുറിച്ചും ആധികാരികതയെക്കുറിച്ചും യഥാര്ഥ്യത്തെക്കുറിച്ചും.
ദൈവത്തെക്കുറിച്ചല്ല, ഏതെങ്കിലും ദാര്‍ശനിക വ്യവസ്ഥയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തെക്കുറിച്ചാണ്.കാരണം സ്ത്രീ അടിമത്തം അനുഭവിക്കുന്നു, അപമാനവും സാമ്ബത്തിക ആശ്രയത്വവും എല്ലാറ്റിനുമുപരിയായി സ്ത്രീ സ്ഥിരമായി ഗര്‍ഭധാരണത്തിന്റെ അവസ്ഥയും അനുഭവിക്കുന്നു.നൂറ്റാണ്ടുകളായി അവള് വളരെയധികം വേദനയില്‍ ജീവിക്കുന്നു. വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നില്ല. എപ്പോഴും ഛര്‍ദ്ദിക്കാനാണ് അവളെ പ്രേരിപ്പിക്കുന്നത്. കുഞ്ഞ് 9 മാസം വളരുമ്ബോള്‍, അതിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണമാണ്. ഒരു ഗര്‍ഭത്തില്‍ നിന്നും വിമുക്തയാകാതിരിക്കുമ്ബോള്‍ തന്നെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കുന്നു.നൂറ്റാണ്ടുകളായി അവള് വളരെയധികം വേദനയില്‍ ജീവിക്കുന്നു. വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നില്ല. എപ്പോഴും ഛര്‍ദ്ദിക്കാനാണ് അവളെ പ്രേരിപ്പിക്കുന്നത്. കുഞ്ഞ് 9 മാസം വളരുമ്ബോള്‍, അതിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണമാണ്. ഒരു ഗര്‍ഭത്തില്‍ നിന്നും വിമുക്തയാകാതിരിക്കുമ്ബോള്‍ തന്നെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കുന്നു.
പുരുഷന്റെ പ്രവര്‍ത്തനം എന്താണ് അവളുടെ വേദനയില്‍ അയാള്‍ അറിയുന്നില്ല. ഒമ്ബത് മാസത്തെ സഹനം, കുട്ടിയുടെ ജനനം ഇതില്‍ പുരുഷന് എന്താണ് ചെയ്യുന്നത്പുരുഷനെ സംബന്ധിച്ചിടത്തോളം, അയാള്‍ തന്റെ കാമവും ലൈംഗികതയും നിറവേറ്റുന്ന ഒരു വസ്തുവായി സ്ത്രീയെ ഉപയോഗിക്കുന്നു. അതിന്റെ അനന്തരഫലങ്ങള്‍ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് അയാള്‍ക്ക് ഒട്ടും ആശങ്കയില്ല. .എന്നിട്ടും അയാള്‍ പറയുന്നു, ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’. അവന് അവളെ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കില്‍, ലോകത്ത് ജനസംഖ്യ കൂടുതലാകുമായിരുന്നില്ല. ‘സ്നേഹ ം’ എന്ന അയാളുടെ വാക്ക് തീര്‍ത്തും ശൂന്യമാണ്. മിക്കപ്പോഴും കന്നുകാലികളെ പോലെയാണ് അയാള്‍ അവളോട് പെരുമാറുന്നത്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...